web analytics

വിദേശ നിർമിത നഖംവെട്ടി വില്ലനായി; വൈബ്രേറ്റ് ചെയ്യുന്ന നഖംവെട്ടി പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ; ചക്രശ്വാസം വലിച്ച് നാല് വയസുകാരൻ

കളിക്കുന്നതിനിടെ നാലു വയസുകാരന്‍റെ നാവില്‍ കുരുങ്ങിയ വിദേശ നിര്‍മിത സ്റ്റീല്‍ നഖംവെട്ടി ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തൂത സ്വദേശിയായ നാലുവയസുകാരന്റെ നാവിൽ കുടുങ്ങിയ നഖംവെട്ടിയാണ് മലപ്പുറം പെരിന്തൽമണ്ണ അസനന്റ് ഇഎൻടി ആശുപത്രിയിലെ സീനിയർ സർജൻ ഡോ. അനുരാധ വർമയുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് നഖം വെട്ടി നാവില്‍ കുരുങ്ങിയ നിലയില്‍ നാലുവയസുകാരനെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഡോ. നിബി ഷാജഹാന്‍റെ പ്രാഥമിക പരിശോധനയില്‍ വൈബ്രേറ്റ് ചെയ്യുന്ന നഖംവെട്ടി നാക്കിനെ പൂര്‍ണമായും കുരുക്കിയ നിലയിലാണെന്ന് കണ്ടെത്തി. തുടർന്ന് കുട്ടിയെ മെഡിക്കല്‍ സംഘം പരിശോധിച്ചു ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.

കുട്ടിയുടെ നാവില്‍ നിന്നു സ്റ്റീല്‍ നിര്‍മിത നഖംവെട്ടി അരമണിക്കൂറിനകം പുറത്തെടുത്തു. ഡോക്ടര്‍ അനുരാധ വര്‍മ, ഡോ. നിബി ഷാജഹാന്‍, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഷബീറലി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നതു അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നും അതിനാല്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

 

Read Also: വീണ്ടും ഉയർന്നുപൊങ്ങി സ്വർണ്ണവില; ഇന്നലത്തെ കുറവുകണ്ട് വാങ്ങാൻ പോയവർ അങ്കലാപ്പിൽ; സംസ്ഥാനത്തെ ഇന്നത്തെ സ്വർണ്ണവില അറിയാം

Read Also: താനൂർ കസ്റ്റഡി മരണം; പ്രതികളായ നാലു പൊലീസുകാര്‍ അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img