നിലവാരമില്ലാത്ത 5800 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി
കൊല്ലം: കൊല്ലത്ത് നിന്നും നിലവാരമില്ലാത്ത വെളിച്ചെണ്ണ പിടികൂടി. വ്യാജ ലേബലോട് കൂടിയ വെളിച്ചെണ്ണയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയത്.
പരിശോധനയില്‍ 5800 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണയാണ് കണ്ടെത്തിയത്. കേര സൂര്യ, കേര ഹരിതം എന്നീ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയാണ് പിടികൂടിയത്. വ്യാജ ഫുഡ് സേഫ്റ്റി നമ്പറിലായിരുന്നു വെളിച്ചെണ്ണ നിറച്ചിരുന്നത്.
അതേസമയം വ്യാജ വെളിച്ചെണ്ണയുടെ വിപണനം തടയാന്‍ ഓപ്പറേഷന്‍ നാളികേര എന്ന പേരിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. കൊല്ലത്ത് വ്യാജ വെളിച്ചെണ്ണ പിടികൂടിയതിനെ തുടര്‍ന്നാണ് നടപടി.
വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്തൊട്ടാകെ 980 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ഇതില്‍ 25 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. 161 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 277 സര്‍വൈലന്‍സ് സാമ്പിളുകളും തുടര്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ വില്‍പനയ്‌ക്കെതിരെ പൊതുജനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെളിച്ചെണ്ണയുടെ ഗുണമേന്മയെക്കുറിച്ച് സംശയം തോന്നിയാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നല്‍കാവുന്നതാണ്.
പരാതി നല്‍കേണ്ട ടോള്‍ ഫ്രീ നമ്പര്‍- 1800 425 1125.
കുറഞ്ഞ വിലയ്ക്ക് എത്തുന്നത് രണ്ട് ലക്ഷം ലിറ്റർ; വെളിച്ചെണ്ണ വിതരണം തിങ്കളാഴ്ച മുതൽ
തിരുവനന്തപുരം: തിങ്കളാഴ്ച്ച മുതൽ സപ്ലൈകോ ഔട്ട്‍ലെറ്റുകളിൽ കുറഞ്ഞ വിലയിൽ വെളിച്ചെണ്ണ. 529 രൂപ വിലയുള്ള കേരഫെഡ് വെളിച്ചെണ്ണ ഒരു ലിറ്ററിന് 457 രൂപക്കാണ് നൽകുക. രണ്ട് ലക്ഷം ലിറ്റർ വെള്ളിച്ചെണ്ണ കുറഞ്ഞ വിലയ്ക്ക് കേരഫെഡ് സപ്ലൈ കോയ്ക്ക് നൽകി. ഒരു കാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണയാണ് ലഭിക്കുക.
അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി ചർച്ച നടത്തിയ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ച മന്ത്രി, കേരഫെഡ് ഹോൾസെയിൽ വില മാത്രമേ ഈടാക്കു എന്നും വ്യക്തമാക്കി.
കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ നടപടിയുമായി സർക്കാർ. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ച മന്ത്രി, കേരഫെഡ് ഹോൾസെയിൽ വില മാത്രമേ ഈടാക്കു എന്നും വ്യക്തമാക്കി.
ഒരു കാർഡിന് ഒരു ലിറ്റർ മാത്രമായിരിക്കും വെളിച്ചെണ്ണ ലഭിക്കുക. സപ്ലൈക്കോയിൽ ശബരി വെളിച്ചെണ്ണയും ഒരു ലിറ്റർ ക്രമത്തിൽ വിൽക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി ചർച്ച നടത്തിയ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച മുതൽ സപ്ലെക്കോ ഔട്ട്ലറ്റുകൾ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കുമെന്നും ജി ആർ അനിൽ വിവരിച്ചു.
വെളിച്ചെണ്ണയിൽ അമിതലാഭം നേടാൻ തിരിമറികൾ
സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിക്കുന്നു. വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, അമിതലാഭം നേടാൻ ചിലർ തിരിമറികൾക്ക് തയ്യാറാവുന്നുവെന്ന് സൂചന.
പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാനാകാത്ത കെർനൽ ഓയിൽ കുത്തിനിറച്ചു വെളിച്ചെണ്ണയായി വിറ്റഴിക്കുന്നതായാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംശയം.
എണ്ണപ്പനയുടെ കുരുവിൽ നിന്നാണ് കെർനൽ ഓയിൽ നിർമ്മിക്കുന്നത്, ഇതിന്റെ ശരാശരി വില ലിറ്ററിന് 150 രൂപയാണ്. ഗുണനിലവാരമില്ലാത്ത എണ്ണ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ കർശന പരിശോധനകൾ ആവശ്യമാണ്.
ഇപ്പോൾ വിപണിയിലെ വെളിച്ചെണ്ണയുടെ വില ലിറ്ററിന് 500 രൂപ കടന്നിരിക്കുകയാണ്. കേരഫെഡ് ഉത്പാദിപ്പിക്കുന്ന കേര വെളിച്ചെണ്ണയുടെ വില ഇപ്പോൾ ലിറ്ററിന് 529 രൂപയായി ഉയർന്നിരിക്കുകയാണ്.
ഇന്നലെ മുതലാണ് പുതുക്കിയ വില പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ നാലു മാസത്തിനുള്ളിൽ നാലാമത്തെ വില വർധനവാണ് ഇത്.
മറ്റ് പ്രമുഖ ബ്രാൻഡുകളുടെ വിലയും 550 രൂപ കടന്നിട്ടുണ്ട്. നാടൻ വെളിച്ചെണ്ണയുടെ വിലയിലും വർധനവുണ്ടായി. വില വർധനയ്ക്ക് പ്രധാനമായും കൊപ്രയുടെ വില ഉയർന്നതാണ് കാരണമെന്ന് കേരഫെഡ് എം.ഡി സാജു സുരേന്ദ്രൻ വ്യക്തമാക്കുന്നു.
Summary: In Kollam, the Food Safety Department seized 5,800 liters of substandard coconut oil with fake labels. The raid uncovered large-scale production and distribution of adulterated oil.