web analytics

വാട്ടർ ടാങ്കിൽ ചത്ത പാറ്റകൾ; കൊച്ചി ന​ഗരമധ്യത്തിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ; 12 കുട്ടികൾ ആശുപത്രിയിൽ

കൊച്ചി: കൊച്ചി ന​ഗരമധ്യത്തിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്.

സംഭവത്തെ തുടർന്ന് 12 കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും പിടിപെട്ടു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോ​ഗവ്യാപനമെന്ന് നാട്ടുകാർ പറയുന്നു.

മൂന്ന് രക്ഷിതാക്കൾക്കും ഭക്ഷ്യവിഷബാധയേറ്റതായി പറയുന്നു. ആരോ​ഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തി.

കുട്ടികൾക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നത് ഈ ടാങ്കിലെ വെള്ളമുപയോഗിച്ചാണെന്ന് അം​ഗനവാടി അധികൃതർ പറഞ്ഞു. രോഗവ്യാപനം കുടിവെള്ളത്തിൽ നിന്നാണെന്നാണ് നാട്ടുകാരുടെ പരാതി. ഈ അങ്കണവാടി സ്ഥിതി ചെയ്യുന്നത് വൃത്തിഹീനമായ സ്ഥലത്താണ്.

വാട്ടർ ടാങ്കിനോട് ചേർന്ന സ്ഥലത്ത് മാലിന്യം നിറഞ്ഞ കനാൽ ഒഴുകുന്നു. പരിസരമാകെ കാടുകയറിയ നിലയിലുമാണ്. ഇതിനെതിരെ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img