ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാന്റാണ് വൺപ്ലസ് . ഇപ്പോഴിതാ മടക്കാവുന്ന സ്മാർട്ഫോണുകളാണ് വൺപ്ലസ് വിപണിയിൽ എത്തിക്കുന്നത് . ആകർഷകമായ ഡിസൈനും സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഡ്യുവൽ ഡിസ്‌പ്ലേ സെറ്റപ്പുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. സാംസങ്, ഓപ്പോ തുടങ്ങിയ ബ്രാന്റുകളുടെ മടക്കാവുന്ന ഫോണുകളുമായി ഈ ഡിവൈസ് മത്സരിക്കും.പ്രീമിയം, ഫോൾഡബിൾ സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് മികച്ച ചോയിസാണ് വൺപ്ലസ് ഓപ്പൺ. കോംപാക്റ്റ് ഡിസൈനോടെ വരുന്ന ഈ ഫോൺ മികച്ച പെർഫോമൻസും നൽകുന്നുണ്ട്. വൺപ്ലസ് ഓപ്പൺ സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും നോക്കാം
വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്ട്ഫോൺ ഒരു വേരിയന്റിലാണ് ലഭ്യമാകുന്നത്. ഈ ഡിവൈസിൽ 16 ജിബി റാമും 512 ജിബി സ്റ്റോറേജുമാണുള്ളത്. ഈ ഫോണിന് 1,39,999 രൂപയാണ് വില. എമറാൾഡ് ഡസ്ക്, വോയേജർ ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും. ഈ ഡിവൈസിന്റെ വിൽപ്പന ഒക്‌ടോബർ 27 മുതലാണ് ആരംഭിക്കുന്നത്. ഇന്നലെ മുതൽ ഈ ഡിവൈസിന്റെ പ്രീ-ഓർഡർ ആരംഭിച്ചിട്ടുണ്ട്. പ്രീ ഓർഡർ ചെയ്യുന്ന ആളുകൾക്ക് ആകർഷകമായ ഓഫറുകളും കമ്പനി നൽകുന്നു.വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്ട്ഫോണിൽ 2800 നിറ്റ്സ് വരെ ബ്രൈറ്റ്നസുള്ള 7.82 ഇഞ്ച് ഫ്ലെക്‌സി-ഫ്ലൂയിഡ് അമോലെഡ് മെയിൻ ഡിസ്‌പ്ലേയാണുള്ളത്. ഫോണിന്റെ കവർ ഡിസ്പ്ലേ 6.31-ഇഞ്ച് വലിപ്പമുള്ളതാണ്. 2കെ റെസല്യൂഷനും 431 പിപിഐ പിക്സൽ ഡെൻസിറ്റിയുമുള്ള ഡിസ്പ്ലെയാണ് ഇത്. രണ്ട് ഡിസ്പ്ലേകൾക്കും 120Hz വരെ റിഫ്രഷ് റേറ്റും ഉണ്ട്. 16 ജിബി വരെ റാമും 512 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറാണ്.
മൂന്ന് പിൻക്യാമറകളാണ് വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്ട്ഫോണിലുള്ളത്. സോണിയുടെ LYT-T808 “പിക്സൽ സ്റ്റാക്ക്ഡ്” CMOS സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 64 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയാണ് പിൻ ക്യാമറകൾ. ഇവയ്ക്ക് 60 FPSൽ 4K ക്വാളിറ്റി വീഡിയോകൾ ഷൂട്ട് ചെയ്യാൻ സാധിക്കും. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ, 20 മെഗാപിക്സൽ ക്യാമറകളാണുള്ളത്.