web analytics

ഓസ്‌ട്രേലിയയിൽ ആശങ്കാജനകമായ രീതിയിൽ ഫ്ലൂബാധ പടരുന്നു, മരണനിരക്കും വർധന

മെൽബൺ: ഓസ്‌ട്രേലിയയിൽ ആശങ്കാജനകമായ രീതിയിൽ ഫ്ലൂബാധ പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധർ.

ഈ വർഷം ഇതിനകം തന്നെ 63,000-ത്തിലധികം ഫ്ലൂ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇത് കഴിഞ്ഞ അഞ്ചു വർഷത്തെ ശരാശരിയെക്കാൾ കൂടുതലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഫ്ലൂ ബാധയുമായി ബന്ധപ്പെട്ട മരണനിരക്കും വലിയ തോതിൽ കൂടിയിട്ടുണ്ട്.

ജനങ്ങൾ ഫ്ലൂബാധയെ ഗൗരവമായി എടുക്കുന്നില്ലെന്ന് വിദഗ്ധർ പറയുന്നു. വാക്സിനേഷൻ എടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞ് വരുന്നതാണ് മുന്നറിയിപ്പിന് കാരണം.

ഫ്ലൂ സീസൺ സാധാരണയായി ശീതകാലത്താണ് ഉച്ചസ്ഥിതിയിലാകുന്നത്, എന്നാൽ ഇത്തവണ വേനലിൽ തന്നെ കേസുകൾ കൂടുകയാണ്. സ്ഥിരീകരിച്ച കേസുകൾ എല്ലാ സംസ്ഥാനങ്ങളിലും ഉയർന്നിട്ടുണ്ട്.

അതേസമയം, ഏപ്രിൽ അവസാനം മുതൽ മേയ് ആദ്യവാരം വരെ കേസുകൾ കുറയുന്ന ട്രെൻഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് സ്കൂൾ ഹോളിഡേ സമയത്തെ സാമൂഹ്യ ഇടപെടലുകൾ കുറയുന്നതിന്റെ ഫലമായിരിക്കാമെന്നാണ് സൂചന.

എന്നിരുന്നാലും, ജനുവരി മുതൽ ഏപ്രിൽ വരെ ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്തതും, മരണനിരക്ക് വർധിച്ചതും ആരോഗ്യവിദഗ്ധരിൽ വലിയ ആശങ്കയുണ്ടാക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന് സ്ഥിരീകരണം; നാടുകാണി ചുരത്തിലും പുലിയിറങ്ങി

വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന്...

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ വിവരങ്ങൾ! 

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ...

Related Articles

Popular Categories

spot_imgspot_img