web analytics

ഈ വർഷത്തെ വെള്ളിയാഴ്ചകൾക്ക് ഒരു പ്രത്യേകതയുണ്ട്; കൊച്ചിയിൽ നിന്നും ഈ രാജ്യത്തേക്ക് വിമാനത്തിൽ പറക്കാം 11 രൂപയ്ക്ക്! വേഗം ബുക്ക് ചെയ്തോ; ലിങ്ക് ഇതാ

ഹനോയ്: വെറും 11 രൂപയ്ക്ക് ഒരു അന്താരാഷ്ട്ര വിമാന യാത്ര! കേൾക്കുന്ന ആർക്കും ഞെട്ടലുളവാക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത് വിയറ്റ്നാമീസ് എയർലൈനായ വിയറ്റ്ജെറ്റ് എയറാണ്. 

വിമാന കമ്പനിയുടെ പ്രത്യേക പ്രമോഷനൽ ഓഫറിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും വിയറ്റ്നാമിലേക്കുള്ള യാത്രക്കാർക്കാണ് വെറും 11 രൂപക്ക് വിമാന ടിക്കറ്റ് നൽകുന്നത്. എന്നാൽ നികുതികളും മറ്റ് ഫീസുകളും ഇതിന് പുറമേ നൽകേണ്ടി വരുമെന്നും കമ്പനി പറയുന്നു.

മുംബൈ, ഡൽഹി, കൊച്ചി, അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്നും വിയറ്റാനാമിലേക്കുള്ള യാത്രകൾക്കാണ് വെറും 11 രൂപയുടെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റി, ഹനോയ്, ഡാ നാങ് തുടങ്ങിയ ന​ഗരങ്ങളിലേക്കാണ് ഈ കുറഞ്ഞ ചെലവിൽ പറക്കാനാകുക. ഇന്ത്യയിൽ നിന്നും വിയറ്റ്നാമിലേക്കുള്ള എല്ലാ റൂട്ടുകളിലും ഈ ടിക്കറ്റ് നിരക്ക് ബാധകമാണ്. എന്നാൽ, ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. വെള്ളിയാഴ്ചകളിൽ മാത്രമാണ് ഈ പ്രത്യേകഓഫർ ലഭിക്കുക.

11 രൂപ ഫ്ലൈറ്റ് ടിക്കറ്റ് വിൽപന ഇപ്പോൾ മുതൽ ഡിസംബർ 31 വരെ എല്ലാ വെള്ളിയാഴ്ചയും ലഭ്യമാണ്. എന്നാൽ ഓഫറിന് കീഴിൽ സീറ്റുകളുടെ എണ്ണം കുറവാണ്. യാത്രക്കാർക്ക് വിയറ്റ്ജെറ്റ് എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.vietjetair.com വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 2025 ഡിസംബർ 31 വരെയാണ് ഈ ഓഫറിന് കീഴിൽ യാത്ര ചെയ്യാൻ സാധിക്കുക.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img