മീൻ തോരൻ മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് . അതും നല്ല ചൂര മീൻ ഉപയോഗിച്ച് ഉണ്ടാക്കുന്ന തോരൻ വേറെ ലെവേലാണ് . അതൊന്നു പരീക്ഷിച്ചു നോക്കിയാലോ
ആവശ്യമായ സാധനങ്ങൾ
1.ചൂര, മുള്ള് കളഞ്ഞ് എടുത്തത് – ഒരു കപ്പ്
2.തേങ്ങ – അര മുറി, ചിരകിയത്
3.സവാള – ഒരു ചെറുത്
4.ഇഞ്ചി – ഒരു ചെറിയ കഷണം
5.വെളുത്തുള്ളി – 5 അല്ലി
6.ചുവന്നുള്ളി – 10 എണ്ണം ചതച്ചത്
7.ഉണക്കമുളകു ചതച്ചത് – രണ്ടു ചെറിയ സ്പൂൺ
8.മഞ്ഞൾപൊടി – അര ചെറിയ സ്പൂൺ
9.കുരുമുളകു ചതച്ചത് – കാൽ ചെറിയ സ്പൂൺ
10.ജീരകപൊടി – അര ചെറിയ സ്പൂൺ
11.ഉപ്പ് – ആവശ്യത്തിന്
12.വെളിച്ചെണ്ണ – ആവശ്യത്തിന്
13.കടുക് – അര ചെറിയ സ്പൂൺ
14.വാളൻ പുളി – ഒരു വലിയ സ്പൂൺ
15.കറിവേപ്പില – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചുവട് കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് രണ്ടു വലിയ സ്പൂൺ എണ്ണ ഒഴിച്ച് ചൂടായി കഴിഞ്ഞ് കടുകിട്ട് പൊട്ടിക്കുക.ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും, ചതച്ചു വച്ചിരിക്കുന്ന ചുവന്നുള്ളിയും, ഇഞ്ചി, വെളുത്തുള്ളി എന്നിവയും ചേർത്ത് നന്നായി വഴറ്റുക.
ശേഷം തേങ്ങ ചേർത്തു നന്നായി ഇളക്കി വഴറ്റണം.ഇതിലേക്കു മുള്ളും തൊലിയും കളഞ്ഞു ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന മീൻ ചേർത്തു കൊടുക്കുക.നന്നായി ഇളക്കി 5 മിനിറ്റ് അടച്ചു വയ്ക്കുക.കുരുമുളകു ചതച്ചതും മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കി വീണ്ടും അടച്ചുവച്ച് വേവിക്കുക.ശേഷം ഉണക്കമുളക് ചതച്ചതും ജീരകപ്പൊടിയും ചേർത്ത് ഇളക്കുക.ഇതിലേക്ക് പുളി പിഴിഞ്ഞതും കറിവേപ്പിലയും ഉപ്പും ചേർത്തു കൊടുക്കുക.വെള്ളം വറ്റി പരുവമാകുമ്പോൾ വെളിച്ചെണ്ണ ചേർത്തു വിളമ്പാം.
Read Also : പഞ്ചാര പാലട പ്രഥമൻ ഒരു കൈ നോക്കിയാലോ