web analytics

ആദ്യം അച്ഛനെ ചുറ്റികക്ക് തലക്കടിച്ചു, തടയാനെത്തിയ അയൽക്കാർക്കും കൊടുത്തു; സംഭവം അറിഞ്ഞെത്തിയ പോലീസുകാർക്ക് നേരെയും ആക്രോശം; ഒടുവിൽ യുവാവിനെ കഷ്ടപ്പെട്ട് പിടികൂടി; സംഭവം കൊല്ലം കുളത്തുപ്പുഴയിൽ

കൊല്ലം: കുളത്തൂപ്പുഴയിൽ കുടുംബ വഴക്ക് തടയാനെത്തിയ അയൽവാസിയേയും അമ്മയേയും മർദ്ദിച്ച കേസിൽ യുവാവിനെ പൊലീസ് പിടികൂടി. ഇഎസ്എം കോളനിയിലെ ജിഷ്ണുവാണ് അറസ്റ്റിലായത്. ഈ മാസം 18 നായിരുന്നു സംഭവം നടന്നത്. വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് അച്ഛൻ രാധാകൃഷ്ണനെ ജിഷ്ണു ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി. ആക്രമണം കണ്ട് തടയാനെത്തിയ അയൽവാസി ഉദയനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ബഹളം കേട്ട് തടയാനെത്തിയ ഉദയന്‍റെ അമ്മ സരസുവിന്‍റെ തലയും പ്രതി ഹെല്‍മറ്റ് കൊണ്ട് അടിച്ചു പൊട്ടിച്ചു. ഉടുതുണി പറിച്ചെടുത്തു റോഡില്‍ നിന്നും താഴേക്ക് വീണ സരസുവിനെ ജിഷ്ണുവിന്‍റെ അമ്മ വിജയമ്മ കയ്യേറ്റം ചെയ്തുവെന്നും പരാതിയിൽ പറയുന്നു. കൈക്ക് മുറിവേറ്റ ഉദയന്‍ ചുറ്റിക പിടിച്ചു വാങ്ങിയതോടെ ജിഷ്ണു അടുത്തുണ്ടായിരുന്ന കമ്പുപയോഗിച്ച് രാധാകൃഷ്ണൻ്റെ കൈ തല്ലി ഒടിച്ചു.വിവരമറിഞ്ഞ് ജിഷ്ണുവിനെ പിടികൂടാനെത്തിയപ്പോൾ പൊലീസിനു നേരെയും ആക്രമണമുണ്ടായി. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട ജിഷ്ണുവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. വധശ്രമത്തിന് കേസെടുത്തായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു. ജിഷ്ണുവിൻ്റെ അമ്മ വിജയമ്മയേയും പ്രതി ചേർത്തിട്ടുണ്ട്.

Read Also:ക്രിക്കറ്റിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി മലയാളത്തിന്റെ സ്വന്തം സജന സജീവൻ; ബംഗ്ലാദേശിനെതിരെ ടി20യിൽ തകർപ്പൻ വിജയവുമായി ഇന്ത്യൻ വനിതകൾ

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img