web analytics

ലക്ഷത്തില്‍ ഒരാളെ മാത്രം ബാധിക്കുന്ന അസാധരണ രോഗം; കേരളത്തിൽ ആദ്യ മരണം; ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു മൂവാറ്റുപുഴ സ്വദേശി മരിച്ചു

മൂവാറ്റുപുഴ: ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു മൂവാറ്റുപുഴ വാഴക്കുളം കാവനയിൽ ഒരാൾ മരിച്ചു. കാവന തടത്തിൽ ജോയ് ഐപ് (58) ആണ് മരിച്ചത്.

കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്.

സംസ്ഥാനത്ത് ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിതെന്ന് കരുതുന്നു

മനുഷ്യന്റെ പെരിഫറല്‍ നാഡിവ്യവസ്ഥയിലെ ആരോഗ്യകരമായ നാഡികോശങ്ങളിലെ രോഗപ്രതിരോധ ശേഷിയെ നശിപ്പിക്കുന്ന രോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം.

ശക്തിക്ഷയം, മരവിപ്പ്, തരിപ്പ് തുടങ്ങിയവ ഉണ്ടായി അവസാനം ഇത് പക്ഷാഘാതത്തിന് വരെ കാരണമാകും. എന്നാൽ ഈ രോഗത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സാധരണയായി ആമാശയത്തിലോ കുടലിലോ ശ്വാസകോശത്തിലോ ഉണ്ടാകുന്ന അണുബാധ മൂലവും ഉണ്ടാകാറുണ്ട്.

ഒരു ലക്ഷത്തില്‍ ഒരാളെ മാത്രം ബാധിക്കുന്ന അസാധരണ രോഗമാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോമെന്ന് ആണ്നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ ന്യൂറോളജിക്കല്‍ ഡിസോഡേഴ്‌സ് ആന്‍ഡ് സട്രോക്ക് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഈ രോഗത്തിന് പ്രത്യേക മരുന്നുകള്‍ ഇത് വരെ കണ്ട് പിടിച്ചിട്ടില്ല. എന്നാല്‍ ചികിത്സ കൊണ്ട് രോഗത്തിന്റെ ദൈര്‍ഘ്യവും തീവ്രതയും കുറക്കാന്‍ സാധിക്കാറുണ്ട്. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, ഈ രോഗത്തിന്റെ ലക്ഷണങ്ങൾ സാധാരണയായി കാലുകളിൽ നിന്ന് തുടങ്ങുകയും കൈകളിലേക്കും മുഖത്തേക്കും പടരുകയും ചെയ്യും. ശ്വസിക്കാനോ വിഴുങ്ങാനോ ഉള്ള ബുദ്ധിമുട്ടും രോഗലക്ഷണങ്ങളിൽ ഉൾപ്പെടും. ചില കേസുകളിൽ ഇത് ശരീരം മുഴുവനായും തളർച്ചയിലേക്ക് നയിച്ചേക്കാം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img