web analytics

കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തി യുവതിയ്ക്ക് നേരെ വെടിയുതിർത്തു; അക്രമത്തിന് പിന്നിൽ മുഖം മറച്ചെത്തിയ സ്ത്രീ

തിരുവനന്തപുരം: കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തിയ യുവതി എയർഗൺ ഉപയോഗിച്ച് മറ്റൊരു സ്ത്രീയെ വെടിവെച്ചു. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്.(firing in thiruvananthapuram; woman injured)

വെടിവെപ്പിൽ ഷിനിയുടെ വലുതു കൈയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് തവണ അക്രമി ഷിനിക്ക് നേരെ വെടിയുതിർത്തു. മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്ന് ഷിനി പൊലീസിനോട് പറഞ്ഞു. ആമസോണിൽ നിന്നുള്ള കൊറിയർ നൽകാനെന്ന പേരിലാണ് മുഖംമൂടി ധരിച്ച് സ്ത്രീ എത്തിയത്.

കൊറിയർ വാങ്ങാൻ ഷിനിയുടെ ഭാര്യാ പിതാവ് ശ്രമിച്ചെങ്കിലും യുവതി നൽകിയില്ല. എന്നാൽ ഷിനി വന്നയുടൻ കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വെടുയുതിർത്ത ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. എൻആര്‍എച്ച്എം ജീവനക്കാരിയാണ് ഷിനി. പോലീസ് അന്വേഷണത്തെ ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img