മാലിന്യക്കുഴിയിൽ കുടുങ്ങിയ നായയ്ക്ക് രക്ഷകരായി അഗ്നിരക്ഷാസേന
ഇടുക്കിയിൽ മാലിന്യക്കുഴിയിൽ വീണ് പുറത്തുകടക്കാനാകാതെ കുടുങ്ങിയ നായയ്ക്ക് നെടുങ്കണ്ടം അഗ്നിരക്ഷാസേന രക്ഷകരായി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20-ഓടെയാണ് സംഭവം. ഉപകരണങ്ങളുമായെത്തി. പൈപ്പും കയറും ഉപയോഗിച്ച് നായയെ വലിച്ചുകയറ്റുകയായിരുന്നു.
കിഴക്കേ കവലയിൽ പ്രവർത്തിക്കുന്ന ഡീലേ ഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നെടുങ്കണ്ടം ശാഖയ്ക്ക് മുൻപിലെ പുരയിടത്തിലെ ഉപയോഗ ശൂന്യമായ മാലിന്യക്കുഴിയിൽ നായ ഞായറാഴ്ച രാത്രി വീഴുകയായിരുന്നു.
പത്തടിയോളം ആഴമുള്ള കുഴിയിൽ വീണ നായയ്ക്ക് പുറത്തു കടക്കാനാകാതെ വരുകയായിരുന്നു. കുഴിയുടെ മുക്കാൽ ഭാഗത്തോളം സ്ലാബ് മൂടിയ നിലയിലാണ്. കുഴിയിൽ നിറയെ മാലിന്യവും കുപ്പിച്ചില്ലുകളും.
എഐജിയുടെ വാഹനം ഇടിച്ചു; പരുക്കേറ്റയാളെ പ്രതിയാക്കി കേസെടുത്ത് പോലീസ്
നാട്ടുകാർ വിളിച്ചറിയിച്ചതി നെത്തുടർ ന്ന് നെടുങ്ക ണ്ടം അഗ്നി രക്ഷാസേന യിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുഭാഷിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ ജിനോ തോമസ്, എസ്. വിനീഷ്, ഡ്രൈവർ പി.എ. അജേഷ്, ഹോം ഗാർഡ് പി. മാത്യു എന്നിവർ ആയിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.
സ്റ്റാർട്ടുചെയ്ത സ്‌കൂട്ടർ പിന്നോട്ടുരുണ്ട് യാത്രികനുമായി വീണത് കിണറ്റിൽ; കൃത്യ സമയത്ത് അഗ്നിരക്ഷാസേന എത്തിയില്ലായിരുന്നെങ്കിൽ….
കോവളത്ത് സ്‌കൂട്ടറോടെ റോഡരികത്തെ ഉപയോഗശൂന്യമായ കിണറിൽ വീണയാളെ അഗ്നിരക്ഷാസേനാധികൃതർ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
വെങ്ങാനൂർ ചാവടിനട സ്വദേശിയെയാണ് കിണറിനുളളിൽ നിന്ന് നീളമുളളഗോവണിയുപയോഗിച്ച് അഗ്നിരക്ഷാസേനയുടെ വിഴിഞ്ഞം യൂണീറ്റിലെ സേനാംഗങ്ങൾ രക്ഷപ്പെടുത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു കോവളം ബീച്ചിന് സമീപം സ്വകാര്യ റിസോർട്ടിനടുത്താണ് അപകടമെന്ന് അധികൃതർ പറഞ്ഞു.
റോഡരുകത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ സ്റ്റാർട്ടുചെയ്തപ്പോൾ പിന്നോട്ടുരുണ്ട് സമീപത്തെ 10 അടിയോളം താഴ്ചയുളള കിണറിനുളളിൽ അകപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹ്യത്തുക്കൾ കോവളം പോലീസ് സ്‌റ്റേഷനിലും അഗ്നിരക്ഷാസേനയെയും വിവമറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനം വേഗത്തിലാക്കാനായി.
സേനാംഗങ്ങളായ സനു, രാജശേഖർ, പ്രദീപ്, ഷിജു, ശ്യാംധരൻ, വിപിൻ, സദാശിവൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉപയോഗ ശൂന്യമായ കിണർ അടിയന്തരമായി നികത്തുകയോ മൂടുകയോ ചെയ്യണമെന്ന് അഗ്നിരക്ഷാസേനാധികൃതർ പറഞ്ഞു.
ഇടുക്കി ഇരട്ടയാറിൽ അപകടഭീഷണി ഉയർത്തുന്ന കലുങ്കിന് റിബ്ബൺ കൊണ്ടു സുരക്ഷ..!
ഇടുക്കി ഇരട്ടയാറിൽ അപകടഭീഷണി ഉയർത്തി നോർത്ത് വെട്ടിക്കാമറ്റം പ്രകാശ് റോഡിലെ കലുങ്ക്. മഴയിലും കനത്ത വെള്ളമൊഴുക്കിലും കലുങ്കിന്റെ കൽക്കെട്ട് ഇളകി മാറിയിരുന്നു.
എന്നാൽ അധികൃതർ ശ്രദ്ധിക്കാതായതോടെ കൽക്കെട്ട് ഇടിഞ്ഞ് കലുങ്കിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്ന നിലയിലായി. ഇതോടെ പൊതുമരാമത്ത് അധികൃതർ സ്ഥലത്ത് എത്തിയെങ്കിലും അപകട ഭീഷണിയുള്ള പ്രദേശത്ത് റിബ്ബൺ കെട്ടി മടങ്ങി.
ബസുകളും ലോഡ് കയറ്റി മൾട്ടി ആക്‌സിൽ ലോറികളും ഉൾപ്പെടെ പ്രദേശത്തുകൂടി കടന്നു പോകുന്നതാണ്. ഭാരവാഹനങ്ങൾ പ്രദേശത്ത് നിർത്തിയാൽ കലുങ്ക് ഇടിഞ്ഞുതാഴ്ന്ന് അപകടം ഉറപ്പാണ്.
പ്രദേശത്തുകൂടി വരുന്ന ഡ്രൈവർമാരോട് നാട്ടുകാർ റോഡിന്റെ അപകടഭീഷണി പറഞ്ഞു മനസിലാക്കിയാണ് കടത്തി വിടാറുള്ളത്.
വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്ന് കലുങ്കിന്റെ അപകട ഭീഷണിക്ക് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.