തൃശൂർ: ഫ്ലാറ്റിലേക്ക് പടക്കമെറിഞ്ഞ രണ്ടുപേർ പിടിയിൽ. തൃശൂർ പുല്ലഴിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത രണ്ട് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.(Firecrackers were thrown into the flat, two minors are in custody)
ഇന്ന് പുലർച്ചെയാണ് സംഭവം. ആക്രമണത്തിൽ ഫ്ലാറ്റിന്റെ ഡോറുകൾക്ക് ഉൾപ്പെടെ കേടുപാട് സംഭവിച്ചിട്ടുണ്ട്. കേരള ഹൗസിങ് ബോർഡിന് കീഴിൽ വരുന്ന ഫ്‌ളാറ്റിലേക്കാണ് വീര്യം കൂടിയ പടക്കമെറിഞ്ഞത്. മൂന്നംഗ സംഘമാണ് പടക്കമെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
എന്നാൽ ഫ്‌ളാറ്റ് മാറി പടക്കം എറിഞ്ഞതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മറ്റൊരു ഫ്ലാറ്റിൽ തമാസിക്കുന്ന കുട്ടികളുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഫ്ലാറ്റിലേക്ക് പടക്കം വലിച്ചെറിഞ്ഞത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.