കുടക് റെസിഡൻഷ്യൽ സ്കൂളിൽ തീപിടുത്തം; ഏഴ് വയസ്സുകാരൻ ദാരുണമായി മരിച്ചു
ബെംഗളൂരു∙ കർണാടകയിലെ കുടക് ജില്ലയിലെ മടിക്കേരിയിൽ പ്രവർത്തിക്കുന്ന ഹർ മന്ദിർ റെസിഡൻഷ്യൽ സ്കൂളിൽ ഇന്ന് പുലർച്ചെയോടെയാണ് ഭയാനകമായ തീപിടുത്തം ഉണ്ടായത്.
തീപിടുത്തത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി പുഷ്പക് (7) മരിച്ചു. സ്കൂളിൽ താമസിച്ചിരുന്ന 29 വിദ്യാർത്ഥികളെയും രക്ഷപ്പെടുത്താൻ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് അതിവേഗം പ്രവർത്തിച്ചു.
ഏറ്റുമാനൂർ തെള്ളകത്ത് വീട്ടമ്മയെ വീടിനു പിന്നിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി
മടിക്കേരി ഫയർ സ്റ്റേഷനിലെ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചതോടെ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞു.
മരണം സംഭവിച്ചത് മടിക്കേരി താലൂക്കിലെ ചെട്ടിമാണി സ്വദേശിയായ പുഷ്പകിനാണ്. സംഭവസമയത്ത് കുട്ടികൾ ഹോസ്റ്റൽ മുറികളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു.
തീപിടിത്തത്തിന്റെ കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. അധികൃതർ അന്വേഷണം ആരംഭിച്ചു. സംഭവം പ്രദേശവാസികളെയും രക്ഷിതാക്കളെയും നടുക്കിയിരിക്കുകയാണ്.









