ലഖ്‌നൗ: കുംഭമേളക്കിടെയുണ്ടായ തീപിടുത്തത്തിൽ നിരവധി ടെന്റുകൾ കത്തി നശിച്ചു. സെക്ടർ 18, 19 എന്നിവിടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഒന്നിലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്) സംഘങ്ങളും പ്രദേശത്ത് എത്തിയിട്ടുണ്ട്. തീപിടുത്തത്തിൽ നിരവധി പേരുടെ വസ്തുക്കൾ കത്തി നശിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയും കുംഭമേളയുടെ സെക്ടർ 18 ൽ തീപിടുത്തം ഉണ്ടായിരുന്നു. ശങ്കരാചാര്യ മാർഗിലെ ഹരിഹരാനന്ദ് ക്യാമ്പിലെ 20 ലധികം ടെന്റുകളിലേക്കാണ് തീ പടർന്നിരുന്നത്.