കൊച്ചി: കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു. കോതമംഗലം കോഴിപ്പിള്ളി ആര്യപ്പിള്ളിയിൽ മരിയ അബി (15) ആണ് മരിച്ചത്. കോതമംഗലം ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെടുകയായിരുന്നു.
അമ്മയ്ക്കൊപ്പം ചെക് ഡാമിൽ കുളിക്കാനെത്തിയതായിരുന്നു മരിയ. കുട്ടിയോടൊപ്പം അമ്മയും അപകടത്തിൽപെട്ടിരുന്നെങ്കിലും ഇവരെ രക്ഷപ്പെടുത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.