സേലം: തമിഴ്നാട് സേലത്തെ വൈദ്യുത നിലയത്തിൽ തീപിടുത്തം. രണ്ട് കരാർ ജീവനക്കാർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തിലാണ് അപകടമുണ്ടായത്. (Fire accident in salem power plant; two death)
കരാർ ജീവനക്കാരായ വെങ്കിടേശൻ, പളനിസ്വാമി എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിശദമായ അന്വേഷണത്തിന് ശേഷമേ അപകടത്തിൻ്റെ കാരണം പറയാനാകൂവെന്ന് തമിഴ്‌നാട് വൈദ്യുത ബോർഡ് പ്രതിനിധികൾ അറിയിച്ചു.
വണ്ടിപ്പെരിയാർ കേസിൽ അസാധാരണ നടപടി; കോടതി വെറുതെ വിട്ട അര്‍ജുന്‍ പത്ത് ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി, ഇല്ലെങ്കിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കും