കൊല്ലം: കൊല്ലൂര്‍വിള സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് പ്രസിഡന്റിനെയും ഡയറക്ടര്‍ ബോര്‍ഡ് അംഗത്തെയും അറസ്റ്റ് ചെയ്തു. ബാങ്ക് പ്രസിഡന്റ് അന്‍സാര്‍ അസീസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം അന്‍വറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. യുഡിഎഫ് നിയന്ത്രണത്തിലുള്ള ബാങ്കാണിത്.(Financial irregularities in Kollurvila Cooperative Bank; Crime branch arrested the president and board member)
സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളുകയും ചെയ്തിരുന്നു. തുടർന്നും അറസ്റ്റിലാതെ വന്നതോടെയാണ് പ്രതിഷേധം കടുത്തത്.
120 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് കൊല്ലൂര്‍വിള സഹകരണ ബാങ്കില്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗമാണ് ക്രമക്കേടില്‍ അന്വേഷണം നടത്തുന്നത്. സഹകരണ രജിസ്ട്രാറുടെ ഓഡിറ്റിലാണ് ക്രമക്കേട് കണ്ടെത്തിയത്.