സിനിമ-സീരിയൽ താരം വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ. ഗുരുതര കരൾ രോഗത്തെ തുടർന്ന് താരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
മിനിസ്ക്രീൻ പരമ്പരകളിൽ സജീവമായ നടന്റെ ചികിത്സകൾക്കായി സുഹൃത്തുക്കൾ സാമ്പത്തിക സഹായം തേടുന്നുണ്ട്.
കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് വിധേയനായാൽ മാത്രമേ താരത്തിന്റെ ജീവൻ നിലനിർത്താനാകൂ എന്നാണ് പുറത്തു വരുന്ന വിവരം. ഇതിനായി 30 ലക്ഷം രൂപയോളം ചെലവ് വരും.
സീരിയൽ താരങ്ങളുടെ സംഘനടയായ ആത്മ ആവും വിധം സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. വിഷ്ണു പ്രസാദ് താരസംഘടനയായ അമ്മയിലും അംഗമാണ്.
കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐ എ എസ്, പതാക, മാറാത്ത നാട് തുടങ്ങിയവയാണ് അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങൾ. ഭാര്യയും രണ്ടു പെൺമക്കളുമാണ് താരത്തിനുള്ളത്.