web analytics

കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾ എറ്റുമുട്ടി; കയ്യാംകളിക്ക് കാരണം ബെസ്റ്റിയെ ചൊല്ലിയുണ്ടായ തർക്കം

കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾ എറ്റുമുട്ടി; കയ്യാംകളിക്ക് കാരണം ബെസ്റ്റിയെ ചൊല്ലിയുണ്ടായ തർക്കം

കൊച്ചി: ഭയപ്പെടുത്തും വിധം കൗമാരക്കാന്മാർ തമ്മിൽ ഏറ്റുമുട്ടിയതിൻ്റെ ദൃശ്യങ്ങൾ വൈറൽ. സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിച്ചപ്പോഴാണ് അതിലും ഞെട്ടിക്കുന്ന മറ്റൊരുവസ്തുത പുറത്തുവന്നത്.

ബെസ്റ്റിയെ ചൊല്ലിയുണ്ടായ തർക്കമായിരുന്നു, തല്ലുമാല സിനിമാ സ്റ്റൈലിൽ നടത്തിയ കയ്യാങ്കളിക്ക് കാരണമെന്നാണ് റിപ്പോർട്ട്. എറണാകുളം കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്.

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കൂട്ടുകാരെ ഉള്‍പ്പെടെ ചുറ്റും നിര്‍ത്തിയ ശേഷമാണ് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ പിടികൂടിയത്. ദൃശ്യങ്ങളിൽ കണ്ട രണ്ടുപേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ഇരുവിദ്യാർത്ഥികളുടെയും മാതാപിതാക്കളെ വിളിച്ചു വരുത്തി അവരുടെ സാനിധ്യത്തിൽ താക്കീത് നൽകി വിടാനാണ് പോലീസ് നീക്കം.

പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ വിദ്യാർഥികൾ ഏറ്റുമുട്ടി

കണ്ണൂര്‍: ഹോളി ആഘോഷത്തിനിടെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. കണ്ണൂര്‍ പയ്യന്നൂര്‍ കോളജിലാണ് സംഭവം. സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികളാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

വാരിയെല്ലിന് പരിക്കേറ്റ ഹിന്ദി ഒന്നാം വര്‍ഷ വിദ്യാര്‍ഥി അര്‍ജുനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ആസൂത്രണം ചെയ്ത് മര്‍ദിച്ചെന്നാണ് ഒന്നാം വര്‍ഷ വിദ്യാർഥികൾ ആരോപിക്കുന്നത്.

ഏറ്റുമുട്ടലിനു പിന്നാലെ കോളജില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യവും ഉണ്ടായി. പിന്നീട് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഹോളി ആഘോഷത്തിന് കഞ്ചാവ് കലർത്തിയ ഭക്ഷ്യവസ്തുക്കൾ; ഒടുവിൽ പിടി വീണു

ഹൈദരാബാദ്: ഹോളി ആഘോഷത്തിനിടെ കഞ്ചാവ് കലർത്തിയ കുൽഫിയും, ബർഫിയും വില്പന നടത്തിയ കടയുടമ പിടിയിൽ. തെലങ്കാനയിലെ ഘോഷമഹലിലെ ധൂൽപേട്ടിൽ കട നടത്തിവരികയായിരുന്നു സത്യ നാരായണ സിംഗിനെയാണ് പൊലീസ് പിടികൂടിയത്.

ഇയാളിൽ നിന്നും കഞ്ചാവ് കലർത്തിയ ഭക്ഷ്യവസ്തുക്കളായ കുൽഫിയും,ബർഫിയും പിടിച്ചെടുത്തു. തെലങ്കാന പൊലീസിന്റെ പ്രത്യേക ദൗത്യ സേനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കടയുടമയായ സത്യ നാരായണൻ പിടിയിലായത്.

English Summary :

A dispute over a ‘bestie’ reportedly led to a fight between students in Ernakulam, staged in a style reminiscent of the movie Thallumala. The clash involved Plus One students of St. Ignatius School, Kanjiramattom, Ernakulam.

fight-over-bestie-plus-one-students-ernakulam

Ernakulam, Plus One Students, Fight, Bestie Issue, Thallumala Style, School Clash

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

Related Articles

Popular Categories

spot_imgspot_img