web analytics

ബെവ്കോ ഔട്ട്‌ലെറ്റിലെ ക്യൂവിൽ പത്തുവയസ്സുകാരിയെ ക്യു നിർത്തിയത് അച്ഛൻ: ദൃശ്യങ്ങൾ പ്രചരിച്ചതോടെ പണികിട്ടി…!

ബെവ്കോ ഔട്ട്‌ലെറ്റിലെ ക്യൂവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർത്തിയ സംഭവത്തിൽ അച്ഛനോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം. പെൺകുട്ടിയെ സ്വന്തം പിതാവ് തന്നെയാണ് ക്യൂവിൽ നിർത്തിയത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഞാങ്ങാട്ടിരി സ്വദേശിയാണ് മദ്യം വാങ്ങാനെത്തി മകളെ ക്യൂവിൽ നിർത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഞാങ്ങാട്ടിരി സ്വദേശിയാണ് മദ്യം വാങ്ങാനെത്തി മകളെ ക്യൂ നിർത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മദ്യം വാങ്ങാനായി ക്യൂവിൽ നിന്നവർ പകർത്തിയ ദൃശ്യം പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

പട്ടാമ്പി – തൃത്താല റോഡിലെ കരിമ്പനക്കടവ് ബെവ്കോ ഔട്ട്‌ലെറ്റിലെ ക്യൂവിൽ പത്തുവയസ് തോന്നിക്കുന്ന പെൺകുട്ടി നിൽക്കുന്ന ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചത്.

വിഷുവിന്റെ തലേ ദിവസമായതിനാൽ മദ്യം വാങ്ങിക്കാൻ വലിയ തിരക്കുണ്ടായിരുന്നു. ഈ സമയത്താണ് കുട്ടിയുമായി ബന്ധു ബെവ്കോ ഔട്ട്ലെറ്റിൽ എത്തുന്നത്.

ക്യൂവിൽ നിൽക്കുന്നവർ ഇതു ചോദ്യം ചെയ്തെങ്കിലും പെൺകുട്ടിയെ വരിയിൽനിന്നു മാറ്റിനിർത്താൻ ബന്ധു തയ്യാറായില്ലെന്നും ആരോപണമുണ്ട്. പരാതി ലഭിക്കാത്തതിനാൽ മറ്റു നടപടികൾ ആലോചിച്ച് തീരുമാനിക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img