18 കാരിയെ കൊലപ്പെടുത്തി അച്ഛനും അമ്മാവനും.
ഗുജറാത്തിലെ ബനസ്‌കന്ധ ജില്ലയില്‍ 18 കാരിയായ ചന്ദ്രിക ചൗധരിയെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവം പൊലീസ് ദുരഭിമാനക്കൊലയായി സ്ഥിരീകരിച്ചു.
‘എന്നെ രക്ഷിക്കൂ’ എന്ന സന്ദേശം ഇന്‍സ്റ്റഗ്രാമിലൂടെ കാമുകന് അയച്ചതിന് മണിക്കൂറുകള്‍ക്കകം കൊലപാതകം നടന്നു.
ചന്ദ്രികയും ഹരീഷ് ചൗധരിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാല്‍ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിര്‍ത്ത്, മറ്റൊരു വിവാഹാലോചന മുന്നോട്ട് വെച്ചു.
വിവാഹം സംബന്ധിച്ച വിവരം ചന്ദ്രിക ഹരീഷിനെ അറിയിക്കുകയും, ജീവന് അപകടമാണെന്ന് മനസ്സിലാക്കിയ അവള്‍ തന്നെ കൂട്ടിക്കൊണ്ട് പോകണമെന്ന് ഹരീഷിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഈ സന്ദേശത്തിന് പിന്നാലെ ചന്ദ്രികയെ വീട്ടില്‍വച്ച് അച്ഛനും അമ്മാവനും ചേര്‍ന്ന് മയക്കുമരുന്ന് നല്‍കി ഉറക്കിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
തുടക്കത്തില്‍ കുടുംബം ഇത് ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. സംഭവത്തിന് മുമ്പ് ചന്ദ്രിക ഹരീഷിനൊപ്പം വീട്ടില്‍ നിന്ന് പോയിരുന്നെങ്കിലും, കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് അവളെ കണ്ടെത്തി വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു.
ഹരീഷ് കോടതിയില്‍ ഹേബിയസ് കോർപ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു, പക്ഷേ വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ ചന്ദ്രിക കൊല്ലപ്പെട്ടു.
മരണത്തിന് ശേഷം ആശുപത്രിയില്‍ കൊണ്ടുപോകാതെയും സഹോദരന് മരണം അറിയിക്കാതെയും കുടുംബം വേഗത്തില്‍ ദഹനച്ചടങ്ങ് പൂര്‍ത്തിയാക്കിയതായി പൊലീസ് കണ്ടെത്തി.
ഹരീഷിന്റെ പരാതിയെ തുടര്‍ന്നാണ് കൊലപാതകത്തില്‍ അച്ഛന്റെയും അമ്മാവന്റെയും പങ്ക് വെളിവായത്.
ബന്ധുവായ യുവതിയെ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന പരാതി; നടി മിനു മുനീർ പോലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
2014-ല്‍ ബന്ധുവായ യുവതിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി, അവിടെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി.
ചെന്നൈയിലെ തിരുമംഗലം പോലീസ് ബുധനാഴ്ച രാത്രി നടിയെ കസ്റ്റഡിയിലെടുത്തു. മുമ്പും അപകീര്‍ത്തിക്കേസില്‍ നടന്‍ ബാലചന്ദ്ര മേനോന്റെ പരാതിയെ തുടര്‍ന്ന് മിനുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപണമായിരുന്നു ആ കേസ്. കാക്കനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്ത നടിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ചലച്ചിത്രരംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിന് പിന്നാലെ, ചില നടന്മാര്‍ക്കെതിരെ ലൈംഗികാരോപണവുമായി മിനു മുനീര്‍ രംഗത്തെത്തിയിരുന്നു.
ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരെയായിരുന്നു ഫേസ്ബുക്ക് പേജിലൂടെയുള്ള അവര്‍റെ ആരോപണം.