web analytics

കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം കാ​ര​ണം ഉ​റ​ക്ക​മി​ല്ലാ​തെ കാ​വ​ലി​രു​ന്ന് വ​ള​ർ​ത്തി​യതാണ്… ഫം​ഗ​സ്ബാ​ധയേറ്റ് മ​ര​ച്ചീ​നി; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ

ച​ട​യ​മം​ഗ​ലം: മ​ര​ച്ചീ​നിക്ക് ഫം​ഗ​സ്ബാ​ധ വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന്​ ച​ട​യ​മം​ഗ​ലം മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചാ​വ​ര​ഴി​ക​ത്ത് ഏ​ലാ​യി​ൽ അ​ഞ്ച്​ ഏ​ക്ക​റോ​ളം ഭൂ​മി​യി​ൽ മ​ര​ച്ചീ​നി കൃ​ഷി​ചെ​യ്ത ക​ർ​ഷ​ക​രാ​ണ്​ ദു​രി​ത​ത്തി​ലാ​യ​ത്.

എ​ട്ടു​മാ​സം പ്രാ​യ​മാ​യ ക​പ്പ​യാ​ണ് ഫം​ഗ​സ് ബാ​ധ മൂ​ലം ന​ശി​ച്ച​ത്. ആ​ദ്യം ഇ​ല മ​ഞ്ഞ​ളി​ക്കു​ക​യും പി​ന്നീ​ട് ഇ​ല കൊ​ഴി​ഞ്ഞ് മൂ​ട് അ​ഴു​കി ക​മ്പ് മ​റി​യു​ക​യും ചെ​യ്യു​ന്ന​ രോ​ഗം ആണ് പടരുന്നത്.

ച​ട​യ​മം​ഗ​ലം പ​ള്ളി​മു​ക്ക് ഹ​നീ​ഫ മ​ൻ​സി​ലി​ൽ ഹ​നീ​ഫ​യു​ടെ​യും ഇ​ട്ടി​യ​ക്ക​ര താ​ഹ​യു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൃ​ഷി​യി​ട​ത്തി​ലാ​ണ് മ​ര​ച്ചീ​നി കൃ​ഷി ന​ശി​ച്ച​ത്.

ഇ​രു​വ​രും പ​ക​ൽ കൂ​ലി​പ്പ​ണി​ക്ക് പോ​യും രാ​ത്രി കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം കാ​ര​ണം ഉ​റ​ക്ക​മി​ല്ലാ​തെ കാ​വ​ലി​രു​ന്നും വ​ള​ർ​ത്തി​യ മ​ര​ച്ചീ​നി​യാ​ണ് പൂ​ർ​ണ​മാ​യി ന​ശി​ച്ച​ത്. കൃ​ഷി​വ​കു​പ്പ്​ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട്​ വേ​ണ്ട​ത്ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img