വീണ്ടും ഒരിക്കല്‍കൂടി ഇന്ത്യയ്ക്കായി ത്യാഗം സഹിക്കൂ, സാര്‍”; ലോകകപ്പ് ഫൈനൽ കാണരുതേയെന്ന് അമിതാഭ് ബച്ചനോട് അഭ്യർത്ഥിച്ച് ആരാധകർ !

ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ കരരുതേയെന്നു ബിഗ് ബി അമിതാഭ് ബച്ചനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് ആരാധകർ. കാണാൻ വരണോയെന്ന് ആരാധകരോട് ചോദിച്ച അമിതാഭ് ബച്ചനോടാണ് ആരാധകർ തങ്ങളുടെ ആവശ്യം അറിയിച്ചിരിക്കുന്നത്. താൻ കാണുന്ന മത്സരങ്ങളിലൊന്നും ഇന്ത്യ ജയിക്കാറില്ലെന്നും അതിനാല്‍ വരാതിരുന്നാലോയെന്നാണ് ആലോചനയിലാണെന്നും സൂപ്പര്‍താരം എക്സില്‍ കുറിച്ചു. ട്വീറ്റിന് താഴെ ആരാധകരുടെ രസകരമായ കമന്റുകളാണ് പിന്നീട് വന്നു നിറഞ്ഞത്. സാര്‍ ദയവ് ചെയ്തു കളി കാണാൻ വരരുതെന്നും വീട്ടിലിരുന്ന് തന്നെ കളി കാണൂവെന്നും ഒരു ഫോളോവര്‍ കൂപ്പുകൈകളോടെ റീട്വീറ്റ് ചെയ്തിരുന്നു. ഭൂരിഭാഗം പേരും ഈ അഭിപ്രായത്തെ പിന്തുണച്ചാണ് രംഗത്തെത്തിയത്.”വീണ്ടും ഒരിക്കല്‍ കൂടി ഇന്ത്യയ്ക്കായി ത്യാഗം സഹിക്കൂ, സാര്‍” എന്നായിരുന്നു മറ്റൊരു ആരാധകന്റെ രസകരമായ മറുപടി. ഫൈനല്‍ ദിവസം അമിതാഭ് ജിയെ ലോകകപ്പ് മത്സരം കാണിക്കാതെ ദൂരെയേതെങ്കിലുമൊരു ദ്വീപില്‍ കൊണ്ടുപോയി അടച്ചിടണമെന്നാണ് മറ്റൊരു ആരാധകൻ അഭിപ്രായപെട്ടത്.

2011ല്‍ മകൻ അഭിഷേക് ബച്ചൻ ബിഗ് ബിയുടെ ഈ കൌതുകകരമായ സ്വഭാവത്തെ പറ്റി മനസ്സ് തുറന്നിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുമ്ബോള്‍ തന്റെ പിതാവ് മുറിയില്‍ നിന്ന് പുറത്തിറങ്ങാറില്ലായെന്നും. അദ്ദേഹം കളി കാണാനിടയായാല്‍ അപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുമെന്നൊരു ഭയം അദ്ദേഹത്തിന്റ മനസ്സിലുണ്ടെന്നും.മത്സരത്തിന്റെ വിവരങ്ങള്‍ അമ്മ ജയാ ബച്ചനോ, മരുമകള്‍ ഐശ്വര്യ റായിയോ ആണ് പിതാവിനെ സാധാരണ അറിയിക്കാറുള്ളതെന്നും അഭിഷേക് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആരാധകരും കാളി കാണരുതേയെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

കോതമം​ഗലത്തെ ഈ ഏജൻസിയുടെ തട്ടിപ്പിൽ വീഴല്ലെ…അയർലണ്ടിലേക്ക് അങ്ങനൊരു വിസയില്ല; കൊടുത്താൽ കാശുപോക്കാ

കൊച്ചി: അയർലണ്ടിലേക്ക് പറക്കാമെന്ന് വാ​ഗ്ദാനം നൽകി പണം തട്ടാൻ ​ഗൂഡനീക്കം. ഇല്ലാത്ത...

അറ്റകുറ്റപ്പണികൾക്കായി നൽകിയ ഒന്നേകാൽ കോടിയുടെ സ്വർണവുമായി ജോലിക്കാർ മുങ്ങി !

നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി നൽകിയ ഒന്നേകാൽ കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി മുങ്ങി...

മൂ​ന്നാ​റി​ൽ റെഡ് അലർട്ട്; ചൂട് കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​കളും; സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂട് കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ദു​ര​ന്ത...

ആറ്റുകാൽ പൊങ്കാല; ഭക്തജനങ്ങൾക്ക് പ്രത്യേക ക്രമീകരണങ്ങളുമായി റെയിൽവേ

തിരുവനന്തപുരം: നാളെ ആറ്റുക്കാൽ പൊങ്കാല നടക്കാനിരിക്കെ ഭക്തജനങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയ്യാതായി...

ഇടുക്കിക്കാർക്ക് സന്തോഷവാർത്ത: നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്നഇടുക്കിയിലെ ഈ രണ്ടു സ്മാരകങ്ങൾ ഇനി പുതിയ പദവിയിലേക്ക്..!

പീരുമേട് മണ്ഡലത്തിലെ നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള വണ്ടിപ്പെരിയാർ പാലം പൈതൃക നിർമ്മിതിയായും...

കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്രാ ബസിൽ കഞ്ചാവ്; മൂന്ന് പേർ പിടിയിൽ

കൊല്ലം: കോളേജ് വിദ്യാര്‍ത്ഥികള്‍ വിനോദയാത്രയ്ക്ക് പുറപ്പെട്ട ബേസിൽ നിന്ന് കഞ്ചാവ് പിടികൂടി....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!