web analytics

കോട്ടയത്ത് പ്രശസ്ത ഹോട്ടൽ ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയിൽ

കോട്ടയത്ത് പ്രശസ്ത ഹോട്ടൽ ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ. ഇന്ദ്രപ്രസ്ഥ ഹോട്ടൽ ഉടമ വിജയകുമാർ ഭാര്യ മീര എന്നിവരെയാണ് തിരുവാതിൽക്കലിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. പൊലീസ് സംഭവ സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

കോട്ടുവള്ളിയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് എതിരേവന്ന ബൈക്കിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

അമിതവേഗത്തിലെത്തിയ ബൈക്ക് എതിരേവന്ന ബൈക്കിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടുവള്ളി – പറവൂർ റോഡിൽ കോട്ടുവള്ളി സൗത്ത് നാടകശാലയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.

വരാപ്പുഴ കൊല്ലംപറമ്പിൽ വീട്ടിൽ കെ.എസ്. രഞ്ജിത്ത്, കോട്ടയം പുലയന്നൂർ മുത്തോലി ജോയൽ ജോയ് എന്നിവരാണ് മരിച്ചത്.

കൂട്ടിയിടിയെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാക്കളെ ചേരാനല്ലൂരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം നടക്കുമ്പോൾ പ്രദേശത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാൽ സംഭവം അറിയാൻ വൈകി. ഉച്ചത്തിലുള്ള ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ എത്തുമ്പോൾ യുവാക്കൾ റോഡിന് നടുവിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു.

പറവൂരിൽനിന്ന് പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ആർസി ബുക്കിൽനിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.

അപകടത്തിൽപ്പെട്ട ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റുന്നതിനിടെ സ്കൂട്ടർ മതിലിലിടിച്ച് മറ്റൊരു യുവാവിനും പരിക്കേറ്റു. നോർത്ത് പറവൂർ കിഴക്കേപ്രം പഴൂപറമ്പത്ത് അർജുൻ സുബ്രഹ്മണ്യൻ (29)എന്നയാൾക്കാണ് കാലിനു പരിക്കേറ്റത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img