web analytics

വ്യാജ പുകപരിശോധനാ സർട്ടിഫിക്കറ്റുകൾ വ്യാപകമാകുന്നു; കർശന നടപടിയുമായി മോട്ടോർവാഹന വകുപ്പ്

വ്യാജ പുകപരിശോധനാ സർട്ടിഫിക്കറ്റുകൾ വ്യാപകമാകുന്നു; കർശന നടപടിയുമായി മോട്ടോർവാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ പുകപരിശോധനാ സർട്ടിഫിക്കറ്റുകൾ വ്യാപകമാകുന്നതിനെതിരെ മോട്ടോർവാഹന വകുപ്പ് കർശന നടപടികൾ ആരംഭിച്ചു.

വ്യാജ സർട്ടിഫിക്കറ്റ് നേടിയതായി സ്ഥിരീകരിച്ച 50 വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള പ്രക്രിയയും ഇതിനോടകം ആരംഭിച്ചിരിക്കുകയാണ്. ബന്ധപ്പെട്ട ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.

കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാണ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ പുകപരിശോധനാ കേന്ദ്രങ്ങളിൽ നിന്നാണ് വ്യാജ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

വാഹനങ്ങൾ പരിശോധനാ കേന്ദ്രങ്ങളിൽ എത്തിക്കാതെയും, മൊബൈലിൽ പകർത്തിയ ചിത്രം അയച്ച് പരിശോധന നടന്നതായി കാണിച്ച് രേഖകൾ സൃഷ്ടിക്കുകയായിരുന്നു പ്രധാന ക്രമക്കേട്.

വ്യാജ സോഫ്റ്റ്വെയർ ഉപയോഗിച്ച് പരിശോധനാ ഫലം ജനറേറ്റ് ചെയ്തുവെന്നതും, OTP നിർബന്ധമാക്കിയിട്ടും രേഖകളിൽ പഴയ മൊബൈൽ നമ്പർ തുടർന്നുപയോഗിച്ചതും തട്ടിപ്പിന് വഴിവച്ചതായി കണ്ടെത്തി.

സംസ്ഥാനത്തെ ചില പുകപരിശോധനാ കേന്ദ്രങ്ങൾ പോലും ഇടനിലക്കാരനായി പ്രവർത്തിച്ചതായി സൂചനയുണ്ട്.

വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന കേന്ദ്രങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോട് നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുകപരിശോധനാ ക്രമക്കേടുകൾ സമൂലമായി ഇല്ലാതാക്കാൻ സംസ്ഥാനതലത്തിൽ ശക്തമായ നിരീക്ഷണ സംവിധാനം ഉടൻ നടപ്പിലാക്കുമെന്നും മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കി.

English Summary

Kerala’s Motor Vehicles Department has launched strict action against widespread fake pollution-check certificates. Registration cancellation procedures have begun for 50 vehicles that received fraudulent certificates, with show-cause notices issued to owners. The fraud was traced mainly to emission testing centers in Uttar Pradesh, Maharashtra, Haryana, and West Bengal, where certificates were generated using fake software without physically checking vehicles—often using only a photo sent via mobile. Some centers in Kerala also acted as intermediaries. The department has requested the Union Ministry to cancel the registration of these fraudulent centers and is preparing a statewide monitoring system to prevent further malpractice.

fake-pollution-certificate-crackdown-kerala

Kerala, Motor Vehicles Department, Pollution Certificate Fraud, Vehicle Registration, Fake Certificates, Transport Department, Emission Test, Enforcement

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

Other news

അലച്ചിലും അനാവശ്യ ചെലവുകളും വർധിക്കാം; ഇന്നത്തെ നക്ഷത്രഫലം

അലച്ചിലും അനാവശ്യ ചെലവുകളും വർധിക്കാം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം. പ്രതീക്ഷിച്ച...

പുലർച്ചെ രണ്ടോടെ നഗരത്തെ ഭീതിയിലാക്കി തീപിടിത്തം; കൊല്ലത്ത് തുണിക്കടയിൽ വൻ നാശനഷ്ടം

പുലർച്ചെ രണ്ടോടെ നഗരത്തെ ഭീതിയിലാക്കി തീപിടിത്തം; കൊല്ലത്ത് തുണിക്കടയിൽ വൻ നാശനഷ്ടം കൊല്ലം:...

ഇഞ്ചോടിഞ്ച് പോരാട്ടം; പിണറായി മുന്നിൽ, രാജേഷും വീണയും പിന്നിൽ. പാലായിൽ ജോസ് കെ. മാണിക്ക് അടിതെറ്റുമോ?

ഇഞ്ചോടിഞ്ച് പോരാട്ടം; പിണറായി മുന്നിൽ, രാജേഷും വീണയും പിന്നിൽ. പാലായിൽ ജോസ്...

ചരിത്രം വഴിമാറുന്നു! കേരളവും കൈവിട്ടു; ഇന്ത്യയിൽ ഇനി കമ്യൂണിസ്റ്റ് ഭരണമില്ലാത്ത നാളുകൾ? 

ചരിത്രം വഴിമാറുന്നു! കേരളവും കൈവിട്ടു; ഇന്ത്യയിൽ ഇനി കമ്യൂണിസ്റ്റ് ഭരണമില്ലാത്ത നാളുകൾ?  തിരുവനന്തപുരം: നിയമസഭാ...

മന്ത്രിപ്പട നിലംപൊത്തി; 20ൽ 13 പേരും വീണു; ഇടതുകോട്ടകളിൽ വിള്ളൽ; പിണറായിക്ക് കഷ്ടിച്ചുള്ള ജയം

മന്ത്രിപ്പട നിലംപൊത്തി; 20ൽ 13 പേരും വീണു; ഇടതുകോട്ടകളിൽ വിള്ളൽ; പിണറായിക്ക്...

സിപിഎം കോട്ടകളിൽ ‘വിമത’ വിള്ളൽ; സുധാകരനും കുഞ്ഞികൃഷ്ണനും മുന്നിൽ; പി.കെ. ശ്യാമളയ്ക്കും തിരിച്ചടി!

സിപിഎം കോട്ടകളിൽ 'വിമത' വിള്ളൽ; സുധാകരനും കുഞ്ഞികൃഷ്ണനും മുന്നിൽ; പി.കെ. ശ്യാമളയ്ക്കും...

Related Articles

Popular Categories

spot_imgspot_img