web analytics

ശിവശങ്കറും സ്വപ്നയും ഉൾപ്പെട്ട സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെടുത്തി വ്യാജ വാർത്ത നൽകി; ഇ പി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസിൽ മലയാള മനോരമയ്ക്ക് തിരിച്ചടി; പത്തുലക്ഷം നഷ്ടപരിഹാരം നൽകണം

കണ്ണൂർ: ഇ പി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസിൽ മലയാള മനോരമയ്ക്ക് തിരിച്ചടി. 1010000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.കണ്ണൂർ സബ് കോടതിയാണ് വിധി പറഞ്ഞത്.

‘മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈൻ ലംഘിച്ച് എത്തി ലോക്കർ തുറന്നു’ എന്ന തലക്കെട്ടോടെ 2020 സെപ്റ്റംബർ 14ന് പ്രസിദ്ധീകരിച്ച വാർത്തക്കെതിരെയാണ് കേസ്. ഇ.പി ജയരാജൻ അന്ന് വ്യവസായ മന്ത്രിയായിരുന്നു. മലയാള മനോരമ പ്രിന്റർ ആൻഡ് പബ്ലിഷർ ജേക്കബ് മാത്യു, എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എഡിറ്റർ ഫിലിപ്പ് മാത്യു, റിപ്പോർട്ടർ കെ പി സഫീന എന്നിവർക്കെതിരെയാണ് കേസ്. നഷ്ടപരിഹാരത്തിന് പുറമെ കോടതി ചിലവും വഹിക്കണമെന്നാണ് ഉത്തരവ്.

ഈ വാർത്തക്ക് തൊട്ടുതലേന്ന്, 2020 സെപ്റ്റംബർ 13ന് ‘ലൈഫ് മിഷൻ കമ്മിഷൻ കിട്ടിയത് മന്ത്രിപുത്രനും’ എന്ന തലക്കെട്ടിൽ മനോരമ നൽകിയ വാർത്തയുടെ തുടർച്ചയായാണ് ഇന്ദിര കേരളം ബാങ്കിന്റെ കണ്ണൂർ ശാഖയിൽ എത്തി ലോക്കർ ഉപയോഗിച്ചത് ഇഡി അന്വേഷിക്കുന്നു എന്ന് വാർത്ത നൽകിയത്. പേരക്കുട്ടിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് ബാങ്ക് ലോക്കർ തുറന്നതെന്നും എന്നാൽ ശിവശങ്കറും സ്വപ്നയും ഉൾപ്പെട്ട സ്വർണക്കള്ളക്കടത്തുമായി ഇതിനെ ബന്ധപ്പെടുത്തി വ്യാജ വാർത്ത നൽകിയെന്നുമാണ് ഇന്ദിര പരാതിയിൽ ആരോപിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

വയോധികയെ ആക്രമിച്ച കേസിൽ പ്രതി  പൂവൻകോഴി! മുഖത്ത് 12 തുന്നലുകളുമായി വീട്ടമ്മ; കൊല്ലത്തെ ഞെട്ടിച്ച സംഭവം

വയോധികയെ ആക്രമിച്ച കേസിൽ പ്രതി  പൂവൻകോഴി! മുഖത്ത് 12 തുന്നലുകളുമായി വീട്ടമ്മ; കൊല്ലത്തെ...

ഓട്ടോ തകർത്തതിന് പിന്നാലെ പോത്തിനെ ചത്ത നിലയിൽ കണ്ടെത്തി! തലയ്ക്ക് പരിക്കേറ്റ് ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ!

ഓട്ടോ തകർത്തതിന് പിന്നാലെ പോത്തിനെ ചത്ത നിലയിൽ കണ്ടെത്തി! തലയ്ക്ക് പരിക്കേറ്റ് ഓട്ടോ...

Related Articles

Popular Categories

spot_imgspot_img