web analytics

വിമാനത്തിൽ നിന്നു കുഞ്ഞിന് ഭക്ഷ്യവിഷബാധയേറ്റു; തിരിച്ചുപോകാനുള്ള ടിക്കറ്റ് കുറച്ചു ദിവസത്തേക്കു കൂടി നീട്ടി നൽകണമെന്നു ആവശ്യപ്പെട്ടിട്ടും കേട്ടില്ല; അറ്റകൈയ്ക്ക് യുവാവ് ചെയ്തത്

കൊച്ചി: വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി ഷുഹൈബിനെ (30)യാണ് കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്. വിമാന ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നൽകാൻ ആവശ്യപ്പെട്ടിട്ടും ചെയ്യാതിരുന്നതിനെ തുടർന്ന് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.(Fake bomb threat youth arrested)

രാവിലെ 11.50ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ ലണ്ടൻ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നൽകാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ച ദേഷ്യത്തിലായിരുന്നു ബോംബ് ഭീഷണിയെന്ന് ഇയാൾ മൊഴി നൽകിയതായാണ് വിവരം. വിമാന കമ്പനി ജീവനക്കാർ നൽകിയ വിവരത്തെ തുടർന്ന് ഇയാളെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒന്നര ആഴ്ച മുൻപു ലണ്ടനിൽനിന്നു തിരിച്ചെത്തിയ ഇവരുടെ കുട്ടിക്കു വിമാനത്തിൽനിന്നു ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് തിരിച്ചുപോകുന്ന ടിക്കറ്റ് കുറച്ചു ദിവസത്തേക്കു കൂടി നീട്ടി നൽകണമെന്നു 3 ദിവസം മുൻപ് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഇതേ തുടർന്നാണ് ഇയാൾ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്.

Read Also: സൂപ്പർ ത്രില്ലറിൽ അഫ്​ഗാനിസ്ഥാൻ; കടുവകളെ കൂട്ടിലാക്കി, ഒപ്പം കംഗാരുക്കളേയും; സെമിയിൽ ദക്ഷിണാഫ്രിക്കയെ നേരിടും

Read Also: അംഗൻവാടിയിൽ അപകടം; കാൽവഴുതി 25 അടി താഴ്ചയിലേക്ക് വീണ് നാല്‌ വയസുകാരി; രക്ഷിക്കാൻ ചാടിയ അദ്ധ്യാപികയ്‌ക്കും പരിക്ക്

Read Also: ഇനി പേപ്പർ ചോരില്ല; നടപടികൾ വിലയിരുത്തി; നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടനെന്ന് ആരോ​ഗ്യ മന്ത്രാലയം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img