സൗദിയില്‍ ഹജ്ജിനെത്തിയ 1301 തീര്‍ത്ഥാടകര്‍ കനത്ത ചൂടിൽ മരിച്ചെന്ന് റിപ്പോർട്ട്. പത്തിലധികം രാജ്യങ്ങളിൽ നിന്നുളള ഹജ്ജിനെത്തിയ തീര്‍ത്ഥാടകരാണ് മരിച്ചത്. മരിച്ചവരില്‍ ഈജിപ്ത്തിൽ നിന്നുള്ള 658 തീര്‍ത്ഥാടകരുണ്ട്. മരിച്ചവരിൽ 630 പേരും രജിസ്റ്റർ ചെയ്യാത്ത തീർഥാടകരാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരില്‍ അധികവും ദീര്‍ഘദൂരം നടന്നെത്തിയ അനുമതിയില്ലാത്ത തീര്‍ത്ഥാടകരാണ്. (extreme heat; Tragic end for 1301 Hajj pilgrims)
കഴിഞ്ഞ വെളളിയാഴ്ച 577 മരണങ്ങൾ സംഭവിച്ചുവെന്ന കണക്ക് സൗദി ഉദ്യോഗസ്ഥർ പുറത്തു വിട്ടിരുന്നു. മരിച്ചവരിൽ പ്രായമായവരും രോഗികളും ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നത്. സൗദി അറേബ്യയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൻ്റെ കണക്കനുസരിച്ച് മക്കയിലെ താപനില 51.8 ഡിഗ്രി വരെ ഉയർന്നിരുന്നു.
എന്നാൽ, ഈ വർഷത്തെ ഹജ്ജിൻ്റെ നടത്തിപ്പ് വിജയകരമാണെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജെൽ ഞായറാഴ്ച പറഞ്ഞതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. റിയാദ് മരണത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കുകയോ ക്യത്യമായ കണക്ക് നൽക്കുകയോ ചെയ്തിട്ടില്ല.