കൊച്ചി: ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പത്തനംതിട്ട സ്വദേശിനി അറസ്റ്റിൽ. പത്തനംതിട്ട മുണ്ടുകോട്ടക്കൽ കുളമാവുനിൽക്കുന്നതിൽ വീട്ടിൽ ജിഷ കെ. ജോയിയാണ് പിടിയിലായത്.Extorted lakhs by offering a job in the High Court
ഹൈക്കോടതിയിൽ അസിസ്റ്റന്റായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കൊച്ചി സ്വദേശിയുടെ പരാതിയിലാണ് നാൽപ്പത്തൊന്നുകാരിയായ ജിഷയെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
മുക്കുപണ്ടം പണയംവെച്ചുള്ള തട്ടിപ്പിന് ജിഷയെതിരേ പത്തനംതിട്ട, റാന്നി, തിരുവല്ല എന്നിവിടങ്ങളിൽ കേസുണ്ടെന്ന് സൗത്ത് പോലീസ് വ്യക്തമാക്കി. കൊച്ചി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി.
ഹൈക്കോടതിയിലെ അഭിഭാഷകയാണെന്നും മജിസ്‌ട്രേറ്റ് പരീക്ഷാവി ജയികളുടെ പട്ടികയിൽ പേരുണ്ടെന്നും നിയമന ത്തിന് കാക്കുകയാണ ന്നും യുവാവിനെ ജിഷ വിശ്വസിപ്പിച്ചു.
ഹൈക്കോടതിയിൽ അസിസ്റ്റന്റായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2.15 ലക്ഷം വാങ്ങി. പിന്നീട് അമേരിക്കയിലുള്ള ബന്ധുവിന്റെ പഠനാവശ്യത്തിനെന്നുപറഞ്ഞ് 6.5 ലക്ഷവും കൈക്കലാക്കി.
എന്നാൽ, ജോലിയും നൽകിയ പണവും ലഭിക്കാതായതോടെ യുവാവ് പോലീസിനെ സമീപിച്ചു. തുടർന്നുള്ള അന്വേഷ ണത്തിലാണ് ജിഷയെ അറസ്റ്റ് ചെയ്തത്.”