web analytics

ഇപ്പോഴത്തെ ഈ വിലയിടിവ് കണ്ട്‌ പരിഭ്രമിക്കേണ്ട; കൊക്കോവില പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാൻ !

പ്രതീക്ഷിച്ചിരിക്കാതെ കുതിച്ചു കയറിയ കൊക്കോ പരിപ്പിന്റെ വിലയായിരുന്നു പോയ മാസങ്ങളിൽ കർഷകർക്ക് ഇടയിലെ താരം. 25 രൂപ ശരാശരി വില ലഭിച്ചുകൊണ്ടിരുന്ന ഉണക്ക കൊക്കോയ്ക്ക് മൂന്നു മാസംകൊണ്ട് ഇടുക്കി തോപ്രാംകുടി, കോട്ടയം ഈരാറ്റുപേട്ട ചന്തകളിൽ 1080 രൂപവരെ ലഭിച്ചു. (Experts say the drop in cocoa prices is temporary)

60 രൂപ കിട്ടിയിരുന്ന കൊക്കോയുടെ പച്ച പരിപ്പിന്റെ വില 270 രൂപയിലുമെത്തി. ഇതോടെ കർഷകർ ആവേശത്തിലായി. പലരും കൊക്കോയ്ക്ക് വളമിടലും പരിചരണവും നൽകാൻ തുടങ്ങി. എന്നാൽ പെട്ടെന്നു തന്നെ കൊക്കോ വില തിരിച്ചിറങ്ങാൻ തുടങ്ങി.

ഉണക്ക കൊക്കോയുടെ വില 280 ലേയ്ക്കും പച്ചയുടെ വില 60 ലും എത്തി. ഇതോടെ കർഷകർ നിരാശരായി. വാങ്ങി സംഭരിച്ച വ്യാപാരികളുടെ പണവും പോയി. എന്നാൽ കൊക്കോ വിലയിടിവ് താത്കാലികമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

വിലക്കയറ്റത്തിനിടെ വിലയിടിക്കാൻ ചില കമ്പനികൾ ചരക്ക് എടുപ്പ് നിർത്തിയതാണ് വിലയിടിവിന് കാരണം. കൊക്കോ ഉത്പാദകരായ ഐവറികോസ്റ്റിലും ഘാനയിലും ഉത്പാദനം ഇത്തവണ കുറവാണ്. ചോക്ലേറ്റ് നിർമാണത്തിനായി കൊക്കോയുടെ ആവശ്യം വർധിച്ചെങ്കിലും കൃതൃമ ബദലുകൾ കണ്ടെത്താൻ കഴിയാത്തതിനാൽ വില ഇനിയും കുതിയ്ക്കും.

കർഷകർ കൂടുതൽ ഉത്പാദനത്തിന് തയാറെടുക്കണമെന്നും രണ്ടു വർഷത്തേക്ക് വില വർധിക്കുന്ന സാഹചര്യമാണെന്നും ചോക്ലേറ്റ് കമ്പനികളുമായി നേരിട്ട് ഇടപാട് നടത്തുന്ന കർഷക കൂട്ടായ്മ അംഗങ്ങൾ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

Other news

പരിസ്ഥിതി ഗവേഷണത്തിൽ നേട്ടം; മലയാളി ശാസ്ത്രജ്ഞയ്ക്ക് 2.5 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്

പരിസ്ഥിതി ഗവേഷണത്തിൽ നേട്ടം; മലയാളി ശാസ്ത്രജ്ഞയ്ക്ക് 2.5 കോടി രൂപയുടെ മേരി...

മസ്‌കത്ത്-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കുന്നു;കോഴിക്കോട്, കൊച്ചി സർവീസുകൾ ഇല്ല; എയർ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂൾ പുറത്ത്

മസ്‌കത്ത്-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കുന്നു;കോഴിക്കോട്, കൊച്ചി സർവീസുകൾ ഇല്ല; എയർ ഇന്ത്യ എക്‌സ്പ്രസ്...

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോൾ ലിറ്ററിന് 160 രൂപ; വിമാന ഇന്ധനവില റെക്കോർഡ് ഉയരത്തിൽ

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോൾ ലിറ്ററിന് 160 രൂപ; വിമാന...

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക്

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ സംവിധായകനും നടനുമായ...

Related Articles

Popular Categories

spot_imgspot_img