web analytics

ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തതിന്റെ വൈരാഗ്യം: വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞ് അസഭ്യം, മർദ്ദനം: പ്രവാസി യുവാവ് അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിൽ തന്നെ ബ്ലോക്ക് ചെയ്തു എന്ന് ആരോപിച്ച് വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊയിലാണ്ടി ചെങ്ങോട്ടുകാവ് മേലൂർ കച്ചേരിപ്പാറ കൊളപ്പുറത്ത് സജിൽ ആണ് അറസ്റ്റിലായത്.

മൂടാടിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ് യുവാവിനെതിരെ പരാതി നൽകിയത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും പരാതിയിലുണ്ട്.

പ്രതി വിദേശത്തുനിന്നു പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി മെസേജ് അയച്ച് ശല്യം ചെയ്തിരുന്നു. സ്ഥിരമായി ശല്യപ്പെടുത്തിയതോടെ പെൺകുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു. ഇതാണ് വൈരാഗ്യത്തിന് കാരണം

രണ്ടു ദിവസം മുൻപ് സജിൽ വിദേശത്തു നിന്നു നാട്ടിലെത്തി. ഇന്നലെ ക്ലാസ് കഴിഞ്ഞു മടങ്ങവെ വീടിനു സമീപം തടഞ്ഞു നിർത്തിയ സജിൽ തന്നെ ബ്ലോക്ക് ചെയ്തുവെന്ന് പറഞ്ഞു മോശമായി പെരുമാറിയെന്നും മർദിച്ചെന്നുമാണ് പരാതി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img