തൃശൂരിൽ വീണ്ടും ഭക്ഷ്യവിഷബാധ. പാവറട്ടി എളവള്ളിയിൽ നിന്ന് ഷവർമ കഴിച്ച ഏഴുപേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലാണ്. കിഴക്കേത്തല വെൽക്കം ഹോട്ടലിൻ്റെ കീഴിലുള്ള ഷവർമ സെൻ്ററിൽ നിന്നുമാണ് ഇവർ ഷവർമ്മ കഴിച്ചത്.Seven people in Thrissur are undergoing treatment for food poisoning after eating shawarma.
സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഷവർമ സെൻ്റർ അടപ്പിച്ചു. എളവള്ളി മില്ലുംപടി സ്വദേശി കുന്നംപള്ളി നൗഷാദ് (45), മാതാവ് നബി സക്കുട്ടി (62). മകൻ മുഹമ്മദ് ആദി (ആറ് ) എന്നിവർ അമല ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ കൂടാതെ പൂവ്വത്തൂർ സ്വദേശികളായ പ്രജിത്ത് (11) ശ്രീദേവ് (11) എന്നിവർക്കും ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ട്.
എളവള്ളി ആരോഗ്യവകുപ്പ് ഷവർമ സെൻറർ അടപ്പിച്ചു. ഹോട്ടൽ അടയ്ക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഭക്ഷ്യവിഷബാധ സാരമായി ബാധിച്ചതായാണ് ചികിത്സിക്കുന്ന ഡോക്ടർ വിശദമാക്കുന്നത്. പ്രജിത്തിനെ രാജ ആശുപത്രിയിലും ശ്രീദേവിനെ പൂവ്വത്തൂരിലെ സ്കൈപ്പ് ഡോക്ടറെ കാണിക്കുകയും ചെയ്തു. രണ്ടുപേരെയും ചൂണ്ടൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പതിനാലാം തീയതി ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് നൗഷാദും മകനും ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചത് വീട്ടിലേക്ക് പാഴ്സൽ കൊണ്ടുവന്നു മാതാവിനെ നൽകിയത്. ഭക്ഷണം കഴിച്ചവർക്ക് വയറിളക്കവും വയറുവേദനയും ഉണ്ടായി. ബുധനാഴ്ചയോടെ അസുഖം കൂടുതൽ രൂക്ഷമായതിനെ തുടർന്ന് വീട്ടുകാർ പാവറട്ടി സാൻജോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് അമല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.