web analytics

തമിഴ്നാട്ടിലെ ഈ ജില്ലയിലേക്ക് ഒരു ചായ കുടിക്കാൻ പോകണമെങ്കിൽ പോലും ഇ- പാസ് കാണിക്കണം; നാട്ടുകാരും ചെക്ക് പോസ്റ്റ് അധികൃതരും തമ്മിൽ വാക്ക് തർക്കം; ഒടുവിൽ പ്രശ്ന പരിഹാരമുണ്ടാക്കി പന്തല്ലൂർ ആർ.ഡി.ഒ

സുൽത്താൻ ബത്തേരി: ഊട്ടി, കൊടൈക്കനാൽ യാത്രക്ക് വാഹന ഇ-പാസ് നിർബന്ധമാക്കിയതോടെ വെട്ടില്ലായത് അതിർത്തി ഗ്രാമങ്ങൾ. ചൊവ്വാഴ്ച മുതലാണ് നീലഗിരി ഭരണകൂടം, ചെന്നൈ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇ-പാസ് നിർബന്ധമാക്കിയത്.

നീലഗിരി ജില്ലയോട് ചേർന്ന് കിടക്കുന്ന കേരള ഗ്രാമങ്ങളിൽ നിന്നുള്ള കേരള രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും ഇ-പാസ് ചോദിക്കുന്നതാണ് ഗ്രാമവാസികളെ പ്രതിസന്ധിയിലാക്കുന്നത്.
ഇന്നലെ രാവിലെ നമ്പ്യാർകുന്നിൽ ഇരുഭാഗത്തേക്കും വാഹനങ്ങളിൽ യാത്രചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ ഇ-പാസ് ആവശ്യപ്പെട്ട് തടഞ്ഞിരുന്നു. തുടർന്ന് നാട്ടുകാരും ചെക്ക് പോസ്റ്റ് അധികൃതരും തമ്മിൽ വാക്ക് തർക്കമുണ്ടായി. പിന്നീട് തമിഴ്നാട് പൊലീസും റവന്യുവകുപ്പ് അധികൃതരും സ്ഥലത്തെത്തി.

ഇരുസംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന ഗ്രാമങ്ങളിലെ ആളുകൾ സ്ഥിരമായി വിവിധ ആവശ്യങ്ങൾക്ക് ഇരുസംസ്ഥാനത്തെയും ടൗണുകളെ ആശ്രയിക്കുന്നുണ്ട്. കേരള അതിർത്തിയിൽ താമസിക്കുകയും ജോലി തമിഴ്നാട്ടിൽ ചെയ്യുന്നതുമായ ആളുകൾ ദിനംപ്രതി പാസ് എടുക്കേണ്ടിവരും. അതേസമയം തമിഴ്നാട് അതിർത്തി ഗ്രാമത്തിൽ താമസിക്കുകയും കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥിരമായി ജോലിചെയ്യുകയും ചെയ്യുന്നവർ അതത് ആർ.ഡി.ഒയുടെ സർട്ടിഫിക്കറ്റ് കൈയിൽ കരുതിയാൽ യാത്രയ്ക്ക് ബുദ്ധിമുട്ടാകില്ല. ഇത് കേരള അതിർത്തിയിലുള്ളവർക്കും നടപ്പിലാക്കണമെന്നാണ് ആവശ്യം. അതിർത്തിയിലെ താമസക്കാർ ആധാർ കാർഡ് കാണിച്ചാൽ കടത്തിവിടുമെന്ന് സ്ഥലത്തെത്തിയ പന്തല്ലൂർ ആർ.ഡി.ഒ യാത്രക്കാരെ അറിയിച്ചു. ഇതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img