web analytics

തൃശൂർ പൂരം കഴിഞ്ഞിട്ടും വെടിക്കെട്ട് നിർത്താതെ സോഷ്യൽ മീഡിയ; തൃശൂർ സിറ്റിപോലീസിനും കമ്മീഷണർക്കും പൊങ്കാലയിട്ട് പൂരകമ്പക്കാർ

തൃശൂർ: തൃശൂർ പൂരം കഴിഞ്ഞിട്ടും സോഷ്യൽ മീഡിയയിൽ വെടിക്കെട്ട് തീർന്നിട്ടില്ല.
തൃശൂർ സിറ്റി പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ ഇപ്പോഴും ‘വെടിക്കെട്ട്’ തുടരുന്നത്. അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തൃശൂർ സിറ്റി പൊലീസ് ഇത്തവണത്തെ പൂരം അലങ്കോലമാക്കി എന്ന ആക്ഷേപം ശക്തമാണ്. അതിനിടെയാണ് പൊലീസിനും സിറ്റി പൊലീസ് കമ്മീഷണർക്കുമെതിരെ സിറ്റി പൊലീസ് ഫെയ്‌സ്ബുക്ക് പേജിൽ പൂരക്കമ്പക്കാർ വിമർശനങ്ങളും പരിഹാസങ്ങളുമായി എത്തുന്നത്. കടുത്ത ഭാഷയിൽ പൊലീസിനെതിരെ കമന്റുകൾ നിറഞ്ഞിരിക്കുകയാണ് പേജിൽ.പൂരം കുളമാക്കിയപ്പോൾ സമാധാനമായോ പൊലീസേ ,ആർക്കു വേണ്ടിയാണു ഈ പൂരം നടത്തുന്നെ, പൊലീസുകാരുടെ വീട്ടുകാർക്കും ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും വേണ്ടിയോ, ഇനി ഇപ്പോ പൂരം കാണാൻ പൊലീസ് ആവേണ്ടി വരുമോ എല്ലാവരും…, വളരെ മോശം ആയിപ്പോയി…….നിയന്ത്രിച്ച് നിയന്ത്രിച്ച് പൂരം നിർത്തി വെപ്പിച്ചു ഗുഡ് ജോബ്…, എങ്ങനെ എങ്കിലും എക്‌സാം പാസ്സ് ആയി പൊലീസിൽ കേറാമെന്നു കരുതിയാ അതിനും പറ്റാത്ത അവസ്ഥയാണല്ലോ വടക്കുംനാഥാ.. പൊലീസുകാർക്ക് മാത്രം മര്യാദക്ക് പൂരം കാണാൻ പറ്റുമെന്നാ പറയുന്നത്…, ഈ പ്രാവശ്യത്തെ പൂരം ഭംഗിയാക്കി കുളമാക്കി തന്നതിന് വളരെ നന്ദി…, പൂരം കലക്കികൾക്ക് നല്ല നമസ്‌ക്കാരം, അടുത്ത വർഷം കുടമാറ്റത്തിന് മുമ്പേ നിർത്തിവെപ്പിച്ച് ഇതിനേക്കാളും സുരക്ഷ ഒരുക്കണം…,’ എന്നിങ്ങനെയാണ് പൊലീസിനെതിരായ കമന്റുകൾ നീളുന്നത്. തൃശൂർ പൂരം അലങ്കോലമാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം സിറ്റി പൊലീസ് കമ്മീഷണർക്കാണെന്നും നാടിനെ അറിയാത്ത പൊലീസ് നേതൃത്വം എന്നും പൂരം കുളം ആക്കിയവർ എന്നുമൊക്കേയാണ് കമന്റുകൾ നീളുന്നത്.

Read Also: ഏത് ‘റോബിൻ ഹുഡും’ കുടുങ്ങും പി രാജ്കുമാറിന്റെ അന്വേഷണ മികവിൽ; വെളുത്ത പൊലീസ് ജീപ്പിൽ ചെളിയും വാരിപ്പൂശി രണ്ട് പൊലീസുകാർക്കൊപ്പം കർണാടക ഓപ്പറേഷൻ, ഓട്ടോറിക്ഷ തൊഴിലാളികളുമായി നൈറ്റ് പട്രോളിങ്, ആയി സജി കുടുങ്ങിയത് സിനിമാ സ്റ്റൈൽ ഓപ്പറേഷനിൽ; കേരളാപോലീസിലെ സേതുരാമയ്യർ പി. രാജ്കുമാറിന്റെ സിനിമസ്റ്റൈൽ ഓപ്പറേഷനുകളും അന്വേഷണമികവും…. കൂടുതൽ അറിയാം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img