web analytics

ഗർഭിണിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച് എറണാകുളം നോർത്ത് എസ്.എച്ച്.ഒ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഗർഭിണിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച് എറണാകുളം നോർത്ത് എസ്.എച്ച്.ഒ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. 

അന്ന് നോർത്ത് സ്റ്റേഷൻ എസ്‌എച്ച്‌ഒ ആയിരുന്ന പ്രതാപ് ചന്ദ്രൻ, ഷൈമോൾ എൻ.ജെ എന്ന യുവതിയെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

യുവതിയെ നെഞ്ചിൽ പിടിച്ച് തള്ളുന്നതും മുഖത്തടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്.

2024-ലാണ് സംഭവം നടന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഒരാളുടെ ഭാര്യയായ ഷൈമോളെയാണ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചത്. 

ഗർഭിണിയായിരിക്കെയാണ് യുവതിക്ക് മർദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ തന്നെ മർദ്ദനത്തെക്കുറിച്ച് ഷൈമോൾ പുറംലോകത്തെ അറിയിച്ചിരുന്നുവെങ്കിലും, സിസിടിവി ദൃശ്യങ്ങൾ ലഭിക്കാനായി നിയമപോരാട്ടം തുടരുകയായിരുന്നു.

 തുടർന്ന് കോടതിയുടെ ഇടപെടലിലൂടെയാണ് ദൃശ്യങ്ങൾ ലഭിച്ചത്.

സിസിടിവി ദൃശ്യങ്ങളിൽ, ഷൈമോളെ പൊലീസ് ഉദ്യോഗസ്ഥൻ പിടിച്ചുതള്ളുകയും മുഖത്തടിക്കുകയും ചെയ്യുന്നത് വ്യക്തമായി കാണാം. 

മർദ്ദനം അതിരുകടന്നതോടെ മറ്റ് പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് പ്രതാപ് ചന്ദ്രനെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.

 വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ നോക്കി നിൽക്കെയായിരുന്നു യുവതിക്ക് മർദ്ദനമേറ്റതെന്നതും ശ്രദ്ധേയം.

അതേസമയം, പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇതുവരെ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടില്ല. നിലവിൽ അടൂർ പൊലീസ് സ്റ്റേഷനിലാണ് പ്രതാപ് ചന്ദ്രൻ ജോലി ചെയ്യുന്നത്.

English Summary

CCTV footage has surfaced showing a pregnant woman being assaulted inside the Ernakulam North Police Station in 2024. The visuals allegedly show then SHO Prathap Chandran manhandling and hitting Shymaol N.J., the wife of a man in police custody. The woman had earlier reported the assault but had to approach the court to obtain the CCTV footage. Despite the shocking visuals, no action has been taken so far. The officer is currently posted at Adoor.

ernakulam-north-police-pregnant-woman-assault-cctv

Ernakulam North Police, Police Brutality, Pregnant Woman Assault, CCTV Footage, Kerala Police, Custodial Violence, Women Safety, Adoor Police

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img