web analytics

“കൊണ്ടുനടന്നതും നീയേ ചാപ്പാ… കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ….”

ഇ പി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജയരാജന്‍ മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തി മാത്രമാണെന്നും, ബി ജെ പിയുമായുള്ള ഡീല്‍ ഉറപ്പിക്കാനുള്ള ഇടനിലക്കാരന്‍ മാത്രമായിരുന്നു ജയരാജനെന്നും വി ഡി സതീശന്‍ ആരോപിച്ചു. പാപിയും ശിവനും ആരാണെന്ന് വ്യക്തമാണ്. ബി ജെ പി നേതാക്കളുമായുള്ള ബന്ധം പുറത്തുവന്നതോടെ ജയരാജനെ തള്ളിക്കളയുകയാണ് പിണറായി ചെയ്തത്. എന്നിട്ട് പാപിയുമായി ചേര്‍ന്ന ശിവന്റെ കഥ പറയുകയാണ്. വടക്ക് സാധാരണ പ്രയോഗത്തിലുള്ള “കൊണ്ടു നടന്നതും നീയേ ചാപ്പാ… കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ… “എന്നാണ് ഈ അവസരത്തില്‍ പറയാനുള്ളത്. ബി ജെ പി ബന്ധത്തിന്റെ പേരില്‍ ഇ പിയെ ഒറ്റുകൊടുക്കാനാണ് പിണറായിയുടെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ പി ജയരാജനും പിണറായിയും ഒരുപോലെ ബി ജെ പിയുമായി അന്തര്‍ധാരകളുണ്ടാക്കിയിട്ടുണ്ട്. കരുവന്നൂര്‍ കേസിലും കരിമണല്‍ കേസിലും അന്വേഷണം കടുപ്പിച്ചത് വോട്ടിനായാണ്. ഇപ്പോൾ അറസ്റ്റ് എന്ന് ഭീഷണിപ്പെടുത്തി പൊളിറ്റിക്കൽ ഡീലുണ്ടാക്കി. മുഖ്യമന്ത്രി എന്താണ് പ്രകാശ് ജാവദേക്കറുമായി സംസാരിച്ചത് ?.സി.പി.എം നേതൃത്വം മറുപടി പറയണം. എന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Read Also: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തെറിച്ചേക്കും; പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ട് ഇപി

Read Also: ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം; അപകടം പറമ്പിൽ കളിക്കുന്നതിനിടെ; മരിച്ചത് അധ്യാപക ദമ്പതികളുടെ മകൻ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img