വെള്ളെഴുത്തിന് തുള്ളിമരുന്ന്; മരുന്നിൻ്റെ സുരക്ഷയിൽ ആശങ്ക; അവകാശവാദവും പരസ്യവും തെറ്റിദ്ധരിപ്പിക്കുന്നത്; ഇന്ത്യയിൽ താൽക്കാലികമായി നിരോധിച്ചു

ന്യൂഡൽഹി: എൻ്റഡ് ഫാർമ പുറത്തിറക്കുന്ന പ്രെസ്‍വ്യു എന്ന തുള്ളിമരുന്ന് ഇന്ത്യയിൽ താൽക്കാലികമായി നിരോധിച്ചു. ഇന്ത്യയിലെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.Entered Pharma’s Presvue drops have been temporarily banned in India

പ്രായം കൂടുമ്പോൾ കാഴ്ച മങ്ങുന്നവരിൽ കണ്ണട ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്ന തുള്ളി മരുന്നായിട്ടാണ് ഇതിനെ പരസ്യം ചെയ്തിരുന്നത്.

എൻ്റോഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന് ഈ മരുന്ന് നിർമിക്കാൻ നൽകിയ അനുമതി ഡിജിസിഎ താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.

തുള്ളി മരുന്ന് ഒഴിച്ചാൽ കണ്ണട ഉപയോഗം കുറയ്ക്കാൻ കഴിയുമെന്ന അവകാശവാദം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഡിസിജിഐ ചൂണ്ടിക്കാട്ടുന്നു. ഇതിനാലാണ് അനുമതി താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്.

ഈ മരുന്ന് ഡോക്റുടെ കുറിപ്പോടെ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും മരുന്നിൻ്റെ സുരക്ഷയിൽ ആശങ്കയുണ്ട്.

കമ്പനിയുടെ അവകാശവാദവും പരസ്യവും തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഡിസിജിഐ ചൂണ്ടിക്കാട്ടുന്നു.

കമ്പനിയുടെ പ്രമോഷൻ ആശങ്കകൾ ഉളവാക്കുന്നുണ്ട്. പ്രായമായവ‍ർക്ക് കണ്ണട ഉപയോഗം കുറക്കാൻ ഈ തുള്ളിമരുന്ന് ഉപയോഗിക്കാം എന്ന രീതിയിൽ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ആഗസ്റ്റ് 20-നാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, മുതിർന്നവരിലെ കാഴ്ചക്കുറവ് ചികിത്സിക്കുന്നതിനായി പ്രെസ്‍വ്യൂ പൈലോകാർപൈൻ ഹൈഡ്രോക്ലോറൈഡ് ഒഫ്താൽമിക് സൊല്യൂഷന് അനുമതി നൽകിയത്.

ഇവ നിശ്ചിത അളവിൽ നിർമ്മിക്കാനും വിപണനം ചെയ്യാനും സ്ഥാപനത്തിന് അനുമതി നൽകിയിരുന്നു. സെപ്‌റ്റംബർ മൂന്നിനിറങ്ങിയ പ്രമോഷൻ ക്യാപെയ്നിൽ, പ്രെസ്ബയോപിയ ബാധിച്ച വ്യക്തികൾക്ക് വായനക്ക് കണ്ണടകളെ ആശ്രയിക്കുന്നത് കുറയ്ക്കാം.

ഇതിനായി പ്രത്യേകമായി വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ തുള്ളി മരുന്ന് എന്ന് കമ്പനി അവകാശവാദം ഉന്നയിച്ചിരുന്നു. പരസ്യമിറങ്ങി ഒരു ദിവസത്തിനുശേഷം പരാതികളുമെത്തി. തുടർന്ന്, ഡിസിജിഐ സ്ഥാപനത്തിന് നോട്ടീസ് നൽകുകയായിരുന്നു. സെപ്റ്റംബർ അഞ്ചിന് കമ്പനി നൽകിയ പ്രതികരണം പരിശോധിച്ച ശേഷമാണ് നിരോധനം.

എന്നാൽ പ്രെസ്‌വ്യു ഐ ഡ്രോപ്പസ് അധാർമ്മികമോ തെറ്റായതോ ആയ വസ്തുതകൾ പ്രചരിപ്പിച്ചിട്ടില്ലെന്ന് എൻ്റോഡ് ഫാർമസ്യൂട്ടിക്കൽസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നിഖിൽ മസുർക്കർ പ്രസ്താവനയിൽ പറഞ്ഞു. ഡിജിസിഎ ഉത്തരവിനെതിരെ കോടതിയെ സമീപിക്കും എന്നും നിഖിൽ മസു‍ർക്കർ വ്യക്തമാക്കി.

കണ്ണട ഉപയോഗിച്ചുള്ള വായന കുറയ്ക്കാൻ രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ ആദ്യ തുള്ളി മരുന്ന് ആണോ എന്ന ചോദ്യത്തിന് ഇന്ത്യയിൽ പ്രെസ്ബയോപിയ ചികിത്സയ്ക്കായി നിലവിൽ മറ്റ് തുള്ളി മരുന്നുകൾ ഇല്ലെന്നും കാഴ്ച ശക്തി മെച്ചപ്പെടുത്താൻ തുള്ളി മരുന്നിനാകുമെന്നുമാണ് കമ്പനിയുടെ വിശദീകരണം.

എന്നാൽ കണ്ണട ധരിച്ചവരിൽ ക്ലിനിക്കൽ ട്രയൽ നടത്തിയിരുന്നില്ല എന്ന് കമ്പനി സ്ഥിരീകരിച്ചു. ഒരു ഡോക്ടറുടെ സ്ഥിരീകരണത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് മരുന്ന് വിപണിയിൽ എത്തിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

അടുപ്പുവെട്ട് രാവിലെ 10:15 ന്;ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ...

ഈ കണ്ണനിഷ്ടം കഞ്ചാവ്; പിടിയിലായത് ഒരു കിലോ സാധനവുമായി

ഹരിപ്പാട്: ഹരിപ്പാട് കുമാരകോടി പാലത്തിന് പടിഞ്ഞാറ് വശത്ത് നിന്ന് ഒരു കിലോ...

അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയാളി യുവാവ്..! മലയാളിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ….

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കിൽഡെയർ...

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ പോക്സൊ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പോക്സോപോലെ ഗുരുതര സ്വഭാവമുള്ള കേസുകൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ...

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഇടിമിന്നലും ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!