ജമ്മു കശ്മീരിലെ രജൗരിയിലെ കലകോട്ട് മേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംശയാസ്പദമായ നീക്കത്തെക്കുറിച്ചുള്ള വിവരത്തെത്തുടർന്ന് സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത സംഘം തിങ്കളാഴ്ച കലക്കോട്ട് മേഖലയിലെ ബ്രോ, സൂം വനമേഖലകൾ വളഞ്ഞിരുന്നു. തെരച്ചിലിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. ഇതോടെയാണ് സൈന്യം തിരിച്ചടിച്ചത്.
ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നാണ് സൂചന. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.നേരത്തെ സെപ്തംബർ 12, 13 തീയതികളിൽ രജൗരിയിലെ നർല മേഖലയിൽ ഏറ്റുമുട്ടലുണ്ടായി, അതിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. സെപ്തംബർ 12ന് തന്നെ മറ്റൊരു ഓപ്പറേഷനിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഈ സമയത്ത്, ഒരു സൈനിക നായ കെന്റും മരിച്ചു. 200 ഓളം ഭീകരർ എൽഒസിയിലൂടെ നുഴഞ്ഞുകയറാൻ പദ്ധതിയിടുന്നതായി സെപ്റ്റംബർ 11ന് നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ദ്വിവേദി അറിയിച്ചിരുന്നു. അതിർത്തിയിലെ കനത്ത സുരക്ഷയ്‌ക്കിടയിലും നുഴഞ്ഞുകയറാനുള്ള ധൈര്യം സംഭരിക്കാൻ അവർക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Read Also :കലാഭവൻ മണിയുടെ ഗാനരചയിതാവ് അന്തരിച്ചു.