web analytics

ഉധംപൂരിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു സൈനികൻ വീരമൃത്യു വരിച്ചു. കരസേനയും ജമ്മുകശ്മീർ പോലീസും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്.

പഹൽഗാം ആക്രമണത്തിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണ ശ്രമമാണ് ഉധംപൂരിൽ ഉണ്ടായത്. ആദ്യം ബാരാമുള്ളയിലെ ഉറിയിലൂടെ ഭീകരവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചിരുന്നു. പിന്നാലെ കുൽഗാമിലും നുഴഞ്ഞു കയറ്റ ശ്രമം നടന്നു. ഇതിന് പിന്നാലെയാണ് ഉധംപൂരിലും ഏറ്റുമുട്ടൽ ഉണ്ടായത്.

പ്രത്യേക ഇന്റലിജൻസ് വിവരങ്ങളെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ (ബുധനാഴ്ച) രാവിലെ ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ വെടിവെപ്പ് നടന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരരില്‍ നിന്ന് ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. മേഖലയിൽ സൈന്യം തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ വൈകീട്ട് ആറ് മണിക്കാണ് യോഗം നടക്കുക.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

നാടിനെ വിറപ്പിച്ച് കൊമ്പൻ! കണ്ണാടിപ്പറമ്പിൽ മണിക്കൂറുകൾ നീണ്ട ഭീതി; ഒടുവിൽ ആ തന്ത്രം ഫലിച്ചു

കണ്ണൂർ: കണ്ണാടിപ്പറമ്പിനെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട ഭീതിക്ക് ഒടുവിൽ വിരാമം....

സൈബർ തട്ടിപ്പിൽ നഷ്ടമായ പണം ‘ഏപ്രിൽ ഫൂൾ’ ദിനത്തിൽ തിരികെ; പാലക്കാട് സ്വദേശിക്ക് ആശ്വാസം

സൈബർ തട്ടിപ്പിൽ നഷ്ടമായ പണം ‘ഏപ്രിൽ ഫൂൾ’ ദിനത്തിൽ തിരികെ; പാലക്കാട്...

ഇന്നത്തെ രാശിഫലം: ചിലർക്കു വിജയം, ചിലർക്കു വേണം ജാഗ്രത

ഇന്നത്തെ രാശിഫലം: ചിലർക്കു വിജയം, ചിലർക്കു വേണം ജാഗ്രത ഇന്നത്തെ ദിവസഫലം പ്രകാരം...

കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത്

കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത് തിരുവനന്തപുരം: കേരള പബ്ലിക്...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

Related Articles

Popular Categories

spot_imgspot_img