web analytics

മസ്‌കിന്‍റെ എക്സിന് പിന്നേം പണികിട്ടി

മസ്‌കിന്‍റെ എക്സിന് പിന്നേം പണികിട്ടി

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്സ് സേവനങ്ങൾ വീണ്ടും പണിമുടക്കി.

യു.എസ് ഉപഭോക്താക്കളാണ് ഇന്നലെ എക്സ് സേവനങ്ങള്‍ ലഭ്യമാകുന്നില്ല എന്ന് പരാതിപ്പെട്ടത്.

എക്‌സില്‍ മെസേജുകള്‍ അയക്കാനോ സ്വീകരിക്കനോ കഴിയുന്നില്ല, ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്നിങ്ങനെ ഒട്ടനവധി പരാതികളാണ് സമീപ കാലങ്ങളിലുണ്ടായത്.

ഡൗണ്‍ഡിറ്റക്റ്ററില്‍ ആയിരക്കണക്കിന് പരാതികള്‍

അമേരിക്കയിലെ എക്‌സ് സേവനങ്ങളില്‍ പ്രശ്‌നങ്ങള്‍ ചൂണ്ടക്കാട്ടി ആയിരക്കണക്കിന് പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ ഇന്നലെ വൈകിട്ട് രേഖപ്പെടുത്തി.

യൂസര്‍മാര്‍ സമര്‍പ്പിക്കുന്ന പരാതികളുടെ മാത്രം കണക്കാണിത് എന്നതിനാല്‍, യഥാര്‍ഥത്തില്‍ എക്സ് സേവനങ്ങളില്‍ പ്രശ്നം നേരിട്ടവരുടെ എണ്ണം വേറെയാണ്.

കപ്പലിൽ ഇറങ്ങേണ്ടത് കരയിൽ ഇറക്കി; ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത്

മാര്‍ച്ച് ആദ്യം ലോക വ്യാപകമായി എക്‌സ് ആപ്പില്‍ വ്യാപകമായി പ്രശ്നങ്ങളില്‍ നേരിട്ടിരുന്നു. അന്നതിനെ സൈബര്‍ ആക്രമണം എന്ന് പഴിക്കുകയാണ് എക്സ് സിഇഒ ഇലോണ്‍ മസ്ക് ചെയ്തത്.

ഇതിന് ശേഷം മെയ് മാസത്തിലും എക്സ് സേവനങ്ങളില്‍ തകരാറുകൾ വന്നു. ഇന്നലെ ഏറെ നേരത്തിനു ശേഷമാണ് പ്രശ്നം പരിഹരിച്ചത്.

ഗൂഗിൾ ക്ലൗഡ് സർവീസില്‍ തകരാറുണ്ടായിരുന്നു

രണ്ട് ദിവസം മുമ്പ് ഇന്‍റർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കി ഗൂഗിൾ ക്ലൗഡ് സർവീസില്‍ തകരാറുണ്ടായിരുന്നു.

രണ്ട് ദിവസം മുമ്പ് ഇന്‍റർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കി ഗൂഗിൾ ക്ലൗഡ് സർവീസില്‍ തകരാറുണ്ടായിരുന്നു.

ആ​ഗോളതലത്തിൽ ഇന്‍റർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കി ഗൂഗിൾ ക്ലൗഡ് സർവീസ് തകരാർ. സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിൾ മീറ്റും, ചാറ്റ് ജിപിടിയും അടക്കമുള്ള അനേകം ഇന്‍റര്‍നെറ്റ് സേവനങ്ങൾ ആഗോളതലത്തില്‍ തടസപ്പെട്ടു.

സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിളും അടക്കമുള്ള ഇന്‍റര്‍നെറ്റ് സേവനങ്ങളില്‍ പലയിടത്തും ഉപഭോക്താക്കള്‍ തടസം നേരിട്ടത്. ക്ലൗഡിലുണ്ടായ സാങ്കേതിക പ്രശ്നം രാത്രിയോടെ പരിഹരിച്ചതായി ഗൂഗിൾ അറിയിച്ചു.

ക്ലൗഡ്‌ഫ്ലെയറിലും ഗൂഗിള്‍ ക്ലൗഡിലും പ്രശ്‌നങ്ങള്‍ വന്നതോടെയാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടത് എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗൂഗിള്‍ ഗ്ലൗഡിലുണ്ടായ ഔട്ടേജാണ് പ്രധാന പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് എന്നാണ് ക്ലൗഡ്‌ഫ്ലെയര്‍ വക്താവിന്‍റെ പ്രതികരണം.

പ്രധാന സേവനങ്ങള്‍ തടസപ്പെട്ടിട്ടില്ല

ഗൂ​ഗിളിന്റെ പ്രധാന സേവനങ്ങള്‍ തടസപ്പെട്ടിട്ടില്ല
എന്നാല്‍, ​ഗൂ​ഗിളിന്റെ പ്രധാന സേവനങ്ങള്‍ തടസപ്പെട്ടിട്ടില്ലെന്നും ക്ലൗഡ്‌ഫ്ലെയര്‍ അധികൃതര്‍ വ്യക്തമാക്കി.

അതേസമയം ഗൂഗിള്‍ ക്ലൗഡില്‍ സാങ്കേതിക പ്രശ്നം നേരിട്ടതിനെ കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഗൂഗിളിന്‍റെ പ്രതികരണം.

ക്ലൗഡിലുണ്ടായ സാങ്കേതിക പ്രശ്നം രാത്രി പരിഹരിച്ചതായി ഗൂഗിൾ അറിയിച്ചു.

സൂപ്പര്‍ ബൈക്കുകളും മറ്റും ഒരു കാരണവശാലും കൂട്ടുകാര്‍ക്കു ‘കടം’ കൊടുക്കാതിരിക്കുക… മുന്നറിയിപ്പുമായി എംവിഡി

ക്ലൗഡ്‌ഫ്ലെയറിലും ഗൂഗിള്‍ ക്ലൗഡിലും പ്രശ്‌നങ്ങള്‍ വന്നതോടെയാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടത് എന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്


ഇന്ത്യയുൾപ്പെടെ ലോകത്ത് വിവിധ രാജ്യങ്ങളിൽ പണി മുടക്കി എലോൺ മസ്കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ്. 3.20 ഓടെ ഏകദേശം 2028 പരാതികളാണ് എക്സുമായി ബന്ധപ്പെട്ട് ലഭിച്ചത്.

നിരവധി എക്സ് ഉപയോക്താക്കൾക്ക് ഒരു മണിക്കൂറോളം പേജ് ലോഡ് ചെയ്യാനോ ടൈംലൈൻ റീഫ്രഷ് ചെയ്യാനോ കഴിഞ്ഞില്ല. ഇതോടെ വൻതോതിൽ ആശങ്കയുയർന്നു.

ആഗോള തലത്തിൽ സാങ്കേതിക തകരാറുകൾ ട്രാക്ക് ചെയ്യുന്ന ടെക് കമ്പനിയായ ഡൗൺ ഡിറ്റക്ടർ നൽകുന്ന വിവരമനുസരിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് നിലവിൽ എക്സ് പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.

English Summary :

Elon Musk’s X platform experienced a significant outage on June 14, affecting thousands of users in the US. The disruption impacted core functionalities like feed loading and posting.

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

Other news

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം വയനാട്: വീടുവിട്ടിറങ്ങിയ...

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

ന്യൂയോർക്കിലും ഇനി ‘റേഷൻ കട’! കോർപ്പറേറ്റുകളെ പൂട്ടാൻ മംദാനി; ഞെട്ടിത്തരിച്ച് അമേരിക്ക

ന്യൂയോർക്ക്: ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോർക്കിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മേയർ സൊഹ്‌റാൻ...

ക്ലാരയുടെ ജയകൃഷ്ണനെ കണ്ട് ലാലേട്ടന്‍! മോഹൻലാൽ–ഉണ്ണിമേനോൻ കൂടിക്കാഴ്ച

ക്ലാരയുടെ ജയകൃഷ്ണനെ കണ്ട് മോഹന്‍ലാല്‍! മോഹൻലാൽ–ഉണ്ണിമേനോൻ കൂടിക്കാഴ്ച മലയാളികളുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്ന...

കിമോണോ നല്‍കാന്‍ വൈകി; ഇന്ത്യക്കാരിക്ക് ജപ്പാനിൽ ‘പിഴയും’ പൊലീസ് ഇടപെടലും

കിമോണോ നല്‍കാന്‍ വൈകി; ഇന്ത്യക്കാരിക്ക് ജപ്പാനിൽ ‘പിഴയും’ പൊലീസ് ഇടപെടലും ജപ്പാനിലെ പരമ്പരാഗത...

Related Articles

Popular Categories

spot_imgspot_img