web analytics

പടയപ്പ വീണ്ടും കാടിറങ്ങി; ജനവാസ മേഖലയിൽനിലയുറപ്പിച്ച ആനയെ തുരത്താൻ ശ്രമം

മൂന്നാര്‍ കുറ്റിയാര്‍വാലി മേഖലയിലെ ജനവാസ കേന്ദ്രത്തിൽ കാട്ടുകൊമ്പൻ പടയപ്പയെത്തി.കാട്ടാന പ്രദേശത്ത് കൃഷിനാശം വരുത്തി. വനപാലകരെത്തി കാട്ടാനയെ ഇവിടെ നിന്നും തുരത്തിയെങ്കിലും തൊഴിലാളികള്‍ താമസിക്കുന്ന കൊരണ്ടിക്കാട് മേഖലയില്‍ നിലയുറപ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ പടയപ്പ പതിവായി തന്നെ ജനവാസമേഖലകളിലും റോഡിലുമൊക്കെയിറങ്ങുന്ന സ്ഥിതിയുണ്ടായിരുന്നു. തുടര്‍ന്ന് വനം വകുപ്പിന്റെ ആര്‍. ആര്‍. ടി. സംഘം പടയപ്പയെ കാട്ടിലേക്ക് തുരത്തി. ഇതിന് ശേഷമാണിപ്പോള്‍ വീണ്ടും ആന ജനവാസമേഖലയില്‍ എത്തിയിട്ടുള്ളത്. മഴക്കാലമാരംഭിച്ച് വനത്തില്‍ തീറ്റയുടെ ലഭ്യത വര്‍ധിക്കുന്നതോടെ ആന പൂര്‍ണ്ണമായി വനത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

Read also: മഴയും കാലാവസ്ഥാ വ്യതിയാനവും; യു.എ.ഇ.യിൽ ഉദരരോഗങ്ങൾ വർധിക്കുന്നു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img