സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതോടെ ലോഡ്ഷെഡിംഗ് പരിഗണനയിൽ. കൊടുംചൂടില്‍ വൈദ്യുതി ബോര്‍ഡിന്റെ മുന്നറിയിപ്പുകള്‍ ഫലപ്രദമാകുന്നില്ല. കഴിഞ്ഞ ദിവസവും വൈദ്യുതി ഉപഭോഗം റെക്കോർഡിന് അടുത്തെത്തി. തിരഞ്ഞടുപ്പ് ദിവസം 104.86 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. മാർച്ച് രണ്ടാം വാരത്തിൽ ആരംഭിച്ച വൈദ്യുതി ഉപഭോഗത്തിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത് . ഈ മാസം മൂന്ന് ദിവസമാണ് വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് താഴെയായത്. 22 ന് തിങ്കളാഴ്ച 104.85 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. അത് ക്രമമായി ഉയര്‍ന്ന് 27 ന് 110.14 ദശലക്ഷം യൂണിറ്റ് വരെയായിരുന്നു.
വൈകുന്നേരം ആറുമുതല്‍ 12 വരെയുള്ള സമയത്തെ വൈദ്യുതി ആവശ്യകതയും കുതിച്ചുയരുകയാണ്. ഈ സമയത്തെ വൈദ്യുത ഉപഭോഗം കുറയാത്തത് കാരണം ലോഡ് കൂടി ട്രാന്‍സ്ഫോര്‍മറുകള്‍ ട്രിപ്പാകുന്നതും പതിവായി. ജലവൈദ്യുത പദ്ധതിയുടെ ഡാമുകളിൽ രണ്ടാഴ്ചത്തെ വൈദ്യുതോൽപ്പാദനത്തിനുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്. ഉപഭോഗം കൂടിയതോടെ പുറത്തുനിന്ന് വാങ്ങേണ്ടിവരുന്ന വൈദ്യുതിയുടെ തോതും കൂടുകയാണ്. ഈ പശ്ചാത്തലത്തില്‍ ഏതുനിമിഷവും വൈദ്യുതി നിയന്ത്രണം പ്രതീക്ഷിക്കാവുന്നതാണ്.
Read More: അപകടം പതിവാകുന്ന മുതലപ്പൊഴി; മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു
Read More: ഡെപ്യൂട്ടി കലക്ടര്‍ക്കും അധികാരം; ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും