ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വീട്ടമ്മയ്ക്ക് ഷോക്കേറ്റു; സംഭവം കെഎസ്ഇബിയുടെ ചാര്‍ജിങ് സ്റ്റേഷനില്‍

കൊച്ചി: കെഎസ്ഇബിയുടെ ചാര്‍ജിങ് സ്റ്റേഷനില്‍ നിന്ന് ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വീട്ടമ്മയ്ക്ക് ഷോക്കേറ്റു. എറണാകുളം പറവൂരിനടുത്ത് മന്നത്താണ് സംഭവം. മുൻ കൗണ്‍സിലര്‍ കൂടിയായ സ്വപ്നയ്ക്കാണ് ഷോക്കേറ്റത്. സംഭവത്തില്‍ വീട്ടമ്മ പറവൂർ പൊലീസിൽ പരാതി നൽകി.(Electric shock from kseb charging station)

ഇലക്ട്രിക് കാർ ചാർജ് ചെയ്തതിനുശേഷം ചാർജിങ് ഗൺ തിരികെ വെക്കുന്നതിനിടെയാണന് ഷോക്കേറ്റത്. വലിയ പൊട്ടിത്തെറിയും ശബ്ദവും വെളിച്ചവുമുണ്ടായെന്നും ഷോക്കേറ്റ് താൻ തെറിച്ചു വീഴുകയായിരുന്നെന്നും സ്വപ്ന പറഞ്ഞു. കെഎസ്ഇബിയുടെ ചാർജിങ് സ്റ്റേഷനിൽ ആയിരുന്നു സംഭവമെന്നും ഭാഗ്യം കൊണ്ടു മാത്രമാണ് തനിക്ക് ജീവഹാനി സംഭവിക്കാതിരുന്നതെന്നും സ്വപ്ന പ്രതികരിച്ചു.

രാവിലെ ആറുമണിയോടെയാണ് ചാര്‍ജിങ് സ്റ്റേഷനിലെത്തി വാഹനം ചാര്‍ജ് ചെയ്തത്. ചാര്‍ജിലിട്ട് വാഹനം ഓഫ് ചെയ്ത് ഉള്ളിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ 59ശതമാനം ചാര്‍ജ് ആയപ്പോള്‍ ചാര്‍ജിങ് ഡിസ്കണക്ട‍ഡ് എന്ന മേസേജ് വന്നു. ഇതോടെ കാറിൽ നിന്ന് ഗണ്‍ എടുത്തശേഷം തിരിച്ച് ചാര്‍ജിങ് സ്റ്റേഷനിലേ സോക്കറ്റിൽ വെക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഗണ്‍ തിരിച്ചുവെക്കുന്നതിനിടെ വലിയ ശബ്ദവും പ്രകാശവും ഉണ്ടായി. ഉടനെ തന്നെ ഷോക്കേറ്റ് താൻ തെറിച്ച് വീഴുകയായിരുന്നു. ശ്വാസം പോലും കിട്ടാത അത്രയും ഞെട്ടിപ്പോയി. ഇടതേ കാലിനും കൈവിരലിലുമാണ് ഷോക്കേറ്റത്. സംഭവം നടക്കുമ്പോള്‍ സമീപത്ത് ആരുമുണ്ടായിരുന്നില്ലെന്നും പൊലീസിൽ പരാതി നല്‍കിയശേഷം കെഎസ്ഇബി അധികൃതര്‍ വന്നിരുന്നുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് അറിയിച്ചതെന്നും സ്വപ്ന പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

Related Articles

Popular Categories

spot_imgspot_img