web analytics

തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം; ട്രംപിനെ മറികടക്കാൻ ജോ ബൈഡൻ

തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് രാഷ്ട്രീയ കക്ഷികൾ എന്നപോലെ പൊതുജനങ്ങളും അമേരിക്കൻ രാഷ്ട്രീയത്തിലെ ഫണ്ട് സമാഹരണം ശ്രദ്ധിക്കാറുണ്ട്. ഫണ്ട് സമാഹരണം സ്ഥാനാർഥികളുടെ പിന്തുണയെ സൂചിപ്പിക്കുന്നു എന്നത് തന്നെ കാരണം. (election fund raising; Joe Biden to beat Trump)

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര ഏജൻസിയുടെ ഔദ്യോഗിക കണക്കുകൾ പുറത്തു വന്നിട്ടില്ലെങ്കിലും ട്രംപ് കാമ്പെയ്നുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണ ഗ്രൂപ്പുകൾ മേയ് അവസാനത്തിൽ ഏകദേശം 214.8 മില്യൺ ഡോളർ കൈയിലുണ്ടെന്നും ബൈഡൻ ഗ്രൂപ്പുകൾ ഏകദേശം 183.9 മില്യൺ ഡോളർ കൈയ്യിലുണ്ടെന്നും അവകാശപ്പെട്ടിരുന്നു.

ജൂലൈയിൽ ഫണ്ട് സമാഹരണത്തിൽ താൻ വീണ്ടും മുന്നിലെത്തുമെന്ന് അവകാശപ്പെട്ട് ബൈഡൻ രംഗത്തെത്തി. നിലവിൽ 240 മിള്യൺ ഡോളറായി ഫണ്ട് വർധിച്ചെന്നാണ് ബൈഡൻ ഗ്രൂപ്പിന്റെ അവകാശവാദം.ഫെഡറൽ ഇലക്ഷൻ കമ്മീഷൻ നിയന്ത്രിക്കുന്ന ഏജൻസികളൊന്നും ഇരുവരുടെയും ജൂണിലെ പ്രവർത്തനങ്ങളെക്കുറിച്ച് വെളിപ്പെടുത്താത്തതിനാൽ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തു വന്നിട്ടില്ല.

ആത്മവിശ്വാസക്കുറവുമൂലം ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുമെന്ന പ്രചരണങ്ങൾക്ക് പിറകെയാണ് കൂടുതൽ അവകാശവാദവുമായി ബൈഡൻ രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്. ഇതിനിടെ ഒട്ടേറെ കേസുകളിൽ പെട്ട ട്രംപിനെ കേസുകൾ കൂടുതൽ ശക്തനാക്കുകയാണ് എന്ന് ട്രംപ് ക്യാമ്പും അവകാശപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img