web analytics

മരണം സ്ഥിരീകരിച്ച് സംസ്കാരത്തിനായി കൊണ്ടു പോകവേ വയോധികന് പുനർജ്ജന്മം; രക്ഷകനായത് റോഡിലെ സ്പീഡ് ബ്രേക്കർ !

മരണം സ്ഥിരീകരിച്ച ശേഷം സംസ്കാരത്തിനായി കൊണ്ടുപോകുന്ന വഴിയിൽ വയോധികന് പുനർജ്ജന്മം. മഹാരാഷ്ട്രയിലെ കോലാപുര്‍ ജില്ലയിലെ കസബാ-ബാവാഡ സ്വദേശിയായ പാണ്ഡുരംഗ് ഉല്‍പേയ്ക്കാണ്( 65 ) ജീവന്‍ തിരിച്ചുകിട്ടിയത്. കാരണമായത് റോഡിലെ സ്പീഡ് ബ്രേക്കറുകള്‍. Elderly man reincarnated while being taken for burial after death is confirmed

സംഭവം ഇങ്ങനെ:

കഴിഞ്ഞ ഡിസംബർ 16നായിരുന്നു സംഭവം. ഹൃദയാഘാതത്തെ തുടർന്നാണ് പാണ്ഡുരംഗ് ഉല്‍പേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഉല്‍പേ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. മരണ വാര്‍ത്തയറിഞ്ഞ് ഉല്‍പേയുടെ വീട്ടില്‍ എത്തിച്ചേര്‍ന്ന അയല്‍വാസികളും ബന്ധുക്കളും ശവ സംസ്കാരത്തിനായി ഒരുങ്ങി.

പക്ഷെ വീട്ടിലേക്ക് വരുന്ന വഴിയാണ് അത് സംഭവിച്ചത്. ആംബുലന്‍സ് റോഡിലെ സ്പീഡ് ബ്രേക്കറുകള്‍ കയറി ഇറങ്ങുന്നതിനിടെയാണ് ബന്ധുക്കള്‍ ഉല്‍പെയുടെ വിരലുകള്‍ ചലിക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ ഇയാളെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇയാളുടെ മരണം സ്ഥിരീകരിച്ച ആശുപത്രി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. രണ്ടാഴ്ചയോളം ഇവിടെ ചികിത്സയിലിരുന്ന ഉല്‍പേ ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു. ചികിത്സ പൂര്‍ത്തിയാക്കി ഉല്‍പേ തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് നടന്നാണ് പുറത്തിറങ്ങിയത്.

ബസ് യാത്രയ്ക്കിടെ മൂട്ട കടിയേറ്റു: യുവതിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Related Articles

Popular Categories

spot_imgspot_img