കൊച്ചി: അതിരപ്പിള്ളിയില്‍ ദമ്പതിമാർക്ക് വെട്ടേറ്റു. കാടിനുള്ളിൽ വെച്ചാണ് ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ഷീലയ്ക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സത്യന്‍ മരിച്ചു. (Elder brother killed his younger brother in Athirappilly)
ഇന്ന് രാത്രി ഏഴുമണിയോടെ കണ്ണന്‍കുഴി വടാപ്പാറയില്‍ വെച്ചാണ് സംഭവം. സത്യന്റെ ജ്യേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്താംപൂര്‍വ്വം നഗറില്‍ ചന്ദ്രമണി ആണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദ്രമണി, സത്യന്‍, രാജാമണി എന്നിവർ ചേർന്ന് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു. ഇതിനിടെ മദ്യപിച്ച സത്യനും ചന്ദ്രമണിയും തമ്മില്‍ തർക്കം നടന്നു. തുടര്‍ന്ന് മൂര്‍ച്ചയുള്ള അരിവാളുപയോഗിച്ച് ചന്ദ്രമണി സത്യനേയും ഭാര്യയേയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ആക്രമണത്തിൽ ചന്ദ്രമണിയുടെ ഭാര്യ ലീലക്കും പരിക്കുണ്ട്. ഇവരെ ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.