മാസവരുമാനം 5,000 രൂപ വരെ; എട്ടാം വയസിൽ സ്വന്തം ബിസിനസ്
ആലപ്പുഴ: എട്ടാം വയസിൽ തന്നെ ആഭരണനിർമ്മാണത്തിൽ സ്വന്തം ചെറിയ ബിസിനസ് ആരംഭിച്ച കൊച്ചുമിടുക്കി—മാസവരുമാനം 5,000 രൂപ വരെ.
ഹരിപ്പാട് തൃക്കുന്നപ്പുഴ കുമ്പളശ്ശേരിൽ വടക്കതിൽ സുധീർകുമാരിന്റെയും നീതുവിന്റെയും മകളായ എൻ. അനന്തലക്ഷ്മി (ലച്ചു) മണ്ണാറശാല യു.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
സ്കൂളിലെ പ്രവൃത്തി പരിചയമേളയിൽ മത്സരിക്കാനാണ് ആദ്യം ആഭരണനിർമ്മാണం പഠിച്ചത്.
മത്സരത്തിന് ശേഷം ഹോബിയായി തുടർന്ന ലച്ചിയോട് ഉപജില്ലാ കലോത്സവ സമയത്ത് പ്രധാന വേദിക്ക് സമീപം സ്റ്റാൾ തുടങ്ങാൻ ഹെഡ്മിസ്ട്രസ് ബിന്ദു പ്രോത്സാഹനം നൽകി. കുട്ടികളും അധ്യാപകരും ചേർന്ന് 3,000 രൂപയുടെ ആഭരണങ്ങൾ വാങ്ങി.
സ്റ്റാളിന്റെ ചിത്രങ്ങൾ അമ്മ നീതു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് കൂടുതൽ ആവശ്യക്കാർ എത്തിയത്. ഇതോടെ ‘ലച്ചി ബീഡ്സ്’ എന്ന പേരിൽ സ്വന്തം ചെറിയ സംരംഭത്തിന് തുടക്കം കുറിച്ചു.
അമ്മയുടെ സഹായത്തോടെ മുത്തുകൾ, കല്ലുകൾ, നൂൽ തുടങ്ങിയവ വാങ്ങി ആഭരണങ്ങൾ തയ്യാറാക്കുന്നു. ആദ്യ വരുമാനത്തോടെ തന്നെ തന്റെ വലിപ്പമുള്ള ഒരു ടെഡി ബിയർ വാങ്ങി.
മാല, കമ്മൽ, കൈചെയിൻ, തലബോ എന്നിവ ഉൾപ്പെടുന്ന ഒരു സെറ്റിന് 150 രൂപയാണ് വില.
വൈകിട്ട് 4 മുതൽ 6 വരെയും അവധിദിവസങ്ങളിലുമാണ് ലച്ചി ആഭരണങ്ങൾ തയ്യാറാക്കുന്നത്. ഉജ്ജ്വലബാല്യം പുരസ്കാര ജേതാവായ അമൃതവർഷിണിയാണ് അനന്തലക്ഷ്മിയുടെ സഹോദരി.
English Summary:
Eight-year-old N. Ananthalakshmi from Harippad, Alappuzha has become a young jewellery entrepreneur, earning up to ₹5,000 a month. A class-3 student, she learned jewellery making for a school exhibition and continued it as a hobby. Encouraged by her headmistress, she set up a stall during a sub-district arts festival, which gained attention after photos were shared on social media. She then launched her own brand, “Lachu Beads,” making necklaces, earrings, keychains and hair bows. Her first earnings were used to buy a teddy bear. She works on her craft in the evenings and holidays. Her sister Amruthavarshini is a Ujjwalabalyam Award winner.
eight-year-old-jewellery-entrepreneur-alappuzha
Alappuzha, Child Entrepreneurship, Jewellery Making, Kerala, School Talent, Lachu Beads, Inspiration, Kids Startup









