29ാം നിലയിൽ നിന്നും എട്ടുവയസ്സുകാരിയെ വലിച്ചെറിഞ്ഞു, പിന്നാലെ ചാടി മാതാവും; ദാരുണാന്ത്യം

പൻവേൽ: മഹാരാഷ്ട്രയിലെ നവി മുംബൈയിലെ പനവേലിലാണ് ഞെട്ടിക്കുന്ന സംഭവം. എട്ടുവയസുള്ള മകളെ ഫ്ലാറ്റിന്റെ 29ാം നിലയിൽ നിന്നും മാതാവ് വലിച്ചെറിയുകയായിരുന്നു. പിന്നാലെ താഴേയ്ക്ക് ചാടി 37കാരിയായ മാതാവും ജീവനൊടുക്കി. നഗരത്തിലെ ഫ്ലാറ്റിൽ 29ാം നിലയിലായിരുന്നു യുവതിയും കുടുംബവും താമസിച്ചിരുന്നത്.

മൈഥിലി ദുവാ എന്ന 37കാരിയും 8 വയസുള്ള മകളുമാണ് മരിച്ചത്. പൻവേലിലെ പാലാപ്സിലെ മാരത്തോൺ നെക്സ്റ്റിലായിരുന്നു യുവതിയും കുടുംബവും താമസിച്ചിരുന്നത്. അന്നേ ദിവസം രാവിലെ മകളെയുമെടുത്ത് യുവതി മുറിയിൽ കയറുകയായിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട ഭർത്താവ് കതക് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവതി അതിനു തയാറായില്ല. ഈ സമയം മുറിയ്ക്കുള്ളിൽ നിന്ന് പെൺകുട്ടിയും അമ്മയോട് മുറി തുറക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കരയുന്നത് താൻ കേട്ടിരുന്നുവെന്നും യുവതിയുടെ ഭർത്താവ് ആശിഷ് പറഞ്ഞു .

എന്നാൽ ഇതൊന്നും തന്നെ വകവയ്ക്കാതെ ബാൽക്കണിയിലെത്തിയ യുവതി മകളെ താഴേക്ക് വലിച്ചെറിഞ്ഞ ശേഷം പിന്നാലെ ചാടുകയായിരുന്നു. ഉടൻ തന്നെ ഭർത്താവും ഫ്ലാറ്റിലെ ജീവനക്കാരും ചേർന്ന് ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുവതി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും, അതാവാം ഇത്തരത്തിലൊരു പ്രവർത്തിയിലേയ്ക്ക് നയിച്ചതെന്നുമാണ് ഭർത്താവ് വിശദമാക്കുന്നത്. എന്നാൽ ഭർത്താവിൽ നിന്നുള്ള പീഡനത്തേ തുടർന്നാണ് 37കാരി ജീവനൊടുക്കിയതെന്നാണ് മൈഥിലിയുടെ രക്ഷിതാക്കൾ ആരോപിക്കുന്നത്. 13 വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.

spot_imgspot_img
spot_imgspot_img

Latest news

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Other news

വ്‌ളോഗർ ജുനൈദിൻറെ അപകട മരണത്തിൽ ദുരൂഹത; ആരോപണവുമായി സംവിധായകൻ

ബൈക്ക് അപകടത്തിൽ മരിച്ച വ്‌ളോഗർ ജുനൈദിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സംവിധായകൻ...

ഒരൊറ്റ സ്‌ഫോടനത്തിൽ രണ്ട് ഫ്‌ലാറ്റുകൾ നിലംപരിശാകും; കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ

കൊച്ചി: വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ജ് ആര്‍മി ടവേഴ്‌സിലെ ബി,...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

ആഭരണപ്രേമികൾക്ക് നേരിയ ആശ്വാസം… ഇടിവ് നേരിട്ട് സ്വർണവില

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. തുടർച്ചയായ മുന്ന് ദിവസത്തെ...

ഒരേ ഉടമയുടെ രണ്ടു സ്വകാര്യ ബസുകള്‍ മത്സരിച്ചോടി: ഇടയിപ്പെട്ട യുവതിക്ക് ദാരുണാന്ത്യം

ഒരേ ഉടമയുടെ രണ്ടു സ്വകാര്യ ബസുകള്‍ മത്സരിച്ചോടിയപ്പോള്‍ ഇടയിപ്പെട്ട യുവതിക്ക് ദാരുണാന്ത്യം....

ഹോളി ആഘോഷത്തിനിടെ സംഘർഷം; ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചു; യുവാവിന് ​ഗുരുതര പരുക്ക്

തൃശൂർ: ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് ​ഗുരുതരമായി പരുക്കേറ്റു. തൃശൂർ കുന്നംകുളം നഗരത്തിൽ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!