web analytics

പിന്നാലെയുണ്ട് ഇഡി; പത്തു വർഷത്തിനിടെ തൃശൂരിൽ മാത്രം സിപിഎം അനധികൃതമായി സമ്പാദിച്ചത് 100 കോടിയുടെ സ്വത്തുക്കള്‍

തൃശൂര്‍: കഴിഞ്ഞ പത്തു വർഷത്തിനിടയില്‍ തൃശൂർ ജില്ലയിൽ മാത്രംസിപിഎം 100 കോടിയിലധികം രൂപയുടെ ഇനിയും വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ സമ്പാദിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇഡിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാങ്കിലെ മുന്‍ ജീവനക്കാരനായ എവി സുരേഷ് ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചിരുന്നു.

ഹര്‍ജിയുടെ ഭാഗമായി ഇഡി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 11ന് ഇഡിയുടെ കൊച്ചി യൂണിറ്റാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

നിരവധി ബാങ്കുകളില്‍ അക്കൗണ്ട് തുറന്ന് ഫണ്ടുകള്‍ ശേഖരിക്കുകയും, അന്വേഷണ ഏജന്‍സികളുടേയും ഇലക്ഷന്‍ കമ്മീഷന്റേയും കണ്ണില്‍പ്പെടാതെ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുകയുമായിരുന്നു.

പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് പിരിക്കുന്ന ലെവി, തിരഞ്ഞെടുപ്പു ഫണ്ട്, കരുവന്നൂര്‍ ബാങ്കില്‍ നിന്ന് നിയമവിരുദ്ധമായി എടുത്ത വായ്പകള്‍, നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങളില്‍ നിന്ന് ശേഖരിച്ച പണത്തിന് പുറമേ അനധികൃത ലോണുകള്‍ വാങ്ങിയവരില്‍ നിന്ന് കിട്ടിയ കമ്മീഷനുകളുമൊക്കെയാണ് സിപിഎമ്മിന്റെ 100 കോടിയുടെ അനധികൃത സമ്പാദ്യം.

സിപിഎമ്മിന്റെ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമവിരുദ്ധമായി പണം സമ്പാദിച്ച സിപിഎം നേതാക്കളുടെ വിവരങ്ങളും ഇഡി കോടതിയില്‍ നല്‍കിയ കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിലുണ്ട്.

ഇത്തരത്തില്‍ സമ്പാദിച്ച പണം പാര്‍ട്ടിയുടെ പ്രാദേശിക ചെലവുകള്‍ക്കും, സ്ഥലം വാങ്ങാനും ഓഫീസുകള്‍ നിര്‍മ്മിക്കാനും ചെലവാക്കിയതായാണ് ഇഡിയുടെ കണ്ടെത്തൽ.

2023 മാര്‍ച്ച് 31ന് സിപിഎം ജില്ലാ കമ്മറ്റിയുടെ ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റില്‍ 17 ഏരിയാ കമ്മറ്റികള്‍ക്കായി 5 ബാങ്ക് അക്കൗണ്ട് ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ അക്കൗണ്ടുകളില്‍ 1.73 കോടി രൂപയും 63.98 ലക്ഷം രൂപ സ്ഥിര നിക്ഷേപം ഉള്ളതായും പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

Other news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ നമ്പൂതിരി കമ്പി എണ്ണും!

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ...

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു!

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു! മൂന്നാർ:...

Related Articles

Popular Categories

spot_imgspot_img