web analytics

അമേരിക്കയിൽ ന്യുയോർക്ക് നഗരത്തിലും ന്യൂജേഴ്‌സിയിലും ഭൂചലനം; 4.8. തീവ്രത രേഖപ്പെടുത്തി

അമേരിക്കയിൽ ന്യുയോർക്ക് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 10:25 നാണ് ഭൂചലനം അനുഭവപ്പെട്ടത്. സിറ്റിക്കുള്ളിൽ നിന്നും പുറത്തു നിന്നും പലരും ഭൂലനം അനുഭവപ്പെട്ടതായി പറഞ്ഞു.കെട്ടിടങ്ങൾ ചെറുതായി കുലുങ്ങി. 4.8. തീവ്രതയുള്ള ഭൂചലനം ന്യൂജേഴ്‌സിയിലെ ലെബനണിന് താഴെ അഞ്ച് കിലോമീറ്റർ ആഴത്തിൽ രാവിലെ 10:23 നു ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. കണക്റ്റിക്കട്ടിലും പെൻസിൽവാനിയയിലും വരെ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ന്യു യോർക്ക് നഗരത്തിലുടനീളവും, ന്യൂജേഴ്‌സിയിലും ലോംഗ് ഐലൻഡിലും തീവ്രമായ കുലുക്കം അനുഭവപ്പെട്ടതായി ആളുകൾ പറയുന്നു.

ക്വീൻസിലും മറ്റും ആളുകൾ വീടുകൾക്ക് പുറത്തേക്ക് വന്നു. സിറ്റിയിലെ പല ഹോസ്പിറ്റലുകളിലെ സ്റ്റാഫും കുലുക്കം അനുഭവപ്പെട്ടതായി സ്ഥിരീകരിച്ചു. റോക്ക് ലാൻഡ് കൗണ്ടി ണ്ട്, ന്യു ജേഴ്‌സിയിൽ ബെർഗൻ കൗണ്ടി എന്നിവിടങ്ങളിലും ഭൂചലനം അനുഭപ്പെട്ടു. തായ്‌വാനിൽ ഭൂമികുലുക്കം നാശം വിതച്ചിട്ടു ദിവസങ്ങളെ ആയുള്ളു. അതിനിടെ ഇത് ലോകാവസാനത്തിന്റെ സൂചനയാണെന്ന് വരെ ഇന്റർനെറ്റിൽ പ്രചാരണം നടക്കുന്നുണ്ട്.

Read also; രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ബി.ജെ.പി. പ്രവർത്തകനെ അറസ്റ്റ് ചെയ്‌തെന്ന വാർത്ത പങ്കുവച്ച് കോൺഗ്രസ് നേതാക്കൾ; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് NIA

 

 

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img